ഹിന്ദു എന്നതിൽ അഭിമാനിക്കുന്നു; ഭാരതവുമായി എനിക്ക് എന്നും ബന്ധം ഉണ്ടായിരിക്കും; നരേന്ദ്രമോദിയെ വീണ്ടും കാണാൻ കാത്തിരിക്കുന്നു: ഋഷി സുനക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു എന്നതിൽ അഭിമാനിക്കുന്നു; ഭാരതവുമായി എനിക്ക് എന്നും ബന്ധം ഉണ്ടായിരിക്കും; നരേന്ദ്രമോദിയെ വീണ്ടും കാണാൻ കാത്തിരിക്കുന്നു: ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 09:10 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: തന്റെ ഇന്ത്യൻ വേരുകളിൽ തനിക്ക് അഭിമാനമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാരതമായും ഭാരതീയരുമായും തനിക്ക് വളരെയധികം ബന്ധമുണ്ടെന്നും താൻ ഹിന്ദു എന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ജനതയിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. എന്റെ ഇന്ത്യൻ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധത്തിലും വളരെയധികം ഞാൻ അഭിമാനിക്കുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, എന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. ഹിന്ദു എന്നതിൽ അഭിമാനിക്കുന്ന ആളാണ് ഞാനും. ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും എനിക്ക് എപ്പോഴും ഒരു ബന്ധം ഉണ്ടായിരിക്കും. പ്രധാനമന്ത്രിയായതിന് ശേഷം ഡൗണിംഗ് സ്ട്രീറ്റിൽ ദീപാവലിക്ക് ഒരു സ്വീകരണം നടത്തുകയാണ് ഞാൻ ആദ്യം ചെയ്തത്. നിരവധി ബ്രിട്ടീഷ് ഇന്ത്യക്കാരെ ഇതിൽ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചു. വിളക്കുകളും പൂക്കളും കൊണ്ട് അലങ്കരിച്ച കെട്ടിടം കണ്ടപ്പോൾ അവിശ്വസനീയമായി തോന്നി. എനിക്കത് അഭിമാനവും വൈകാരികവുമായ നിമിഷമായിരുന്നു’.

‘ഇന്ത്യയുമായി ആഴത്തിൽ ബന്ധമുള്ള ബ്രിട്ടനിലെ നിരവധി ആളുകളുടെ കഥയാണ് എന്റെയും കഥ. നമ്മുടെ രാജ്യത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. പ്രധാനമന്ത്രിയായതിന് ശേഷം ഇത് ഞാൻ പലതവണ നേരിട്ട് കണ്ടതാണ്. അക്ഷതയ്‌ക്കൊപ്പം ജി 20യ്‌ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. ചെറുപ്പത്തിൽ ഞങ്ങൾ പോയിരുന്ന ചില സ്ഥലങ്ങൾ സന്ദർശിക്കാൻ ഞങ്ങൾക്ക് വീണ്ടും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം വിവിധ ആഗോള വെല്ലുവിളികളെ നേരിടാൻ എങ്ങനെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാം എന്നതിനെപ്പറ്റി ചർച്ച ചെയ്യാനും ഞാൻ ആ​ഗ്രഹിക്കുന്നു’- ഋഷി സുനക് പറഞ്ഞു.

 

 

Tags: hinduG20 presidencyIndiaUK PM Rishi Sunak
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies