ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ മലയാളിതാരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടികള്‍. ദേശീയ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ രാജസ്ഥന് റോയല്‍സും താരത്തെ നായക സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് വാര്‍ത്തകള്‍ സജീവമായി. അവസാന ഐപിഎല്ലില്‍ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിനായിരുന്നില്ല. ദേശീയ ടീമിലെ പ്രകടനവും താരത്തിന് തിരിച്ചടിയായേക്കുമെന്നാണ് സൂചന.
പകരം ജോസ് ബട്ലറെ രാജസ്ഥാന് റോയല്‍സ് നായകനാക്കിയേക്കുമെന്ന സൂചനയാണുള്ളത്. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വിമര്‍ശനത്തിന് കാരണവുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജസ്ഥാന് കടുത്ത തീരുമാനത്തിനൊങ്ങുന്നത്. ബട്ലര് നീണ്ട വര്‍ഷത്ത കരാര്‍ നല്കി സ്വന്തമാക്കാന്‍ രാജസ്ഥാന് തീരുമാനിച്ചിരുന്നു. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്.
പല പ്രമുഖരും സഞ്ജുവിനെ നായക സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ രാജസ്ഥാന് മാനേജുമെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. കൂടാതെ മൂന്ന് വര്‍ഷത്തേക്കുകൂടി രാജസ്ഥാനില്‍ തുടരാന്‍ ബട്ലറുമായി ടീം ധാരണയിലുമെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇടമില്ലാത്ത താരത്തെ നായകസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതില്‍ രാജസ്ഥാന് ടീം മാനേജ്മെന്റിന് വലിയ താത്പര്യം ഉണ്ടായേക്കില്ല. ബട്ലര് ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ്. കൂടാതെ രാജസ്ഥാന് ആരാധകര്‍ക്കും സഞ്ജു നായകനായി തുടരുന്നതില്‍ താത്പ്പര്യമില്ല.
Comments