നാസ പുറത്തുവിട്ട ഏറ്റവും പുതിയ പരീക്ഷണ റിപ്പോർട്ടിൽ ചാന്ദ്രദൗത്യമായ റോവർ വൈപ്പർ ലാൻഡറിൽ നിന്നും പുറത്തു കടന്നു. നാസയുടെ വോളാറ്റൈൽസ് ഇൻവെസ്റ്റിഗേറ്റിംഗ് പോളാർ എക്‌സ്‌പ്ലോറേഷൻ റോവർ അഥവാ വൈപ്പർ റോവറാണ് ചന്ദ്രനിലേക്ക് ഇറങ്ങി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ചത്. ലാൻഡറിൽ നിന്നും ഇത് പുറത്ത് കടക്കുന്നതിനുള്ള പരിശ്രമം വിജയം കണ്ടതായി നാസ അറിയിച്ചു.
റോവർ ആസ്‌ട്രോബോട്ടിക് ഗ്രിഫിൻ ചാന്ദ്രദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ലാൻഡറിൽ നിന്നും പുറത്തെത്തി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നതിന്റെ വീഡിയോയാണ് നാസ പങ്കുവെച്ചത്. 2024 അവസാനത്തോടെ മാത്രമാകും വൈപ്പറിന്റെ 100 ദിവസത്തെ ദൗത്യം ആരംഭിക്കുക. ഇതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഗ്രസ് എന്നറിയപ്പെടുന്ന നിർണായക ഘട്ടമാണ് വിജയകരമായി പൂർത്തിയാക്കിയത്.
ലൂണാർ ലാൻഡറിൽ നിന്നും ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന റോവറും കൂടി ഉൾപ്പെടുന്ന പ്രവർത്തനമാണ് എഗ്രസ് പ്രക്രിയ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപത്തായുള്ള പരന്ന ചാന്ദ്ര പർവതമായ മോൺസ് മൗട്ടണിന്റെ മുകളിലായുള്ള ലാൻഡിംഗ് സൈറ്റിലെ കുത്തനെ നിൽക്കുന്ന പ്രദേശം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ലൂണാർ ലാൻഡറിൽ നിന്നും എത്തിച്ചേരുമ്പോഴുള്ള ഉപരിതലത്തെ ആശ്രയിച്ചിരിക്കും തുടർന്ന് നടക്കുന്ന പ്രവർത്തനങ്ങൾ. ഇത് പ്രതികൂലമായാൽ റോവറിന്റെ ഇറക്കത്തിൽ കൂടുതൽ അപകട സാദ്ധ്യതകൾ സൃഷ്ടിച്ചേക്കാം. എന്നാൽ ഈ പരീക്ഷണ ഘട്ടം വിജയം കണ്ടതോടെ നാസയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ചുവടുവെയ്പാണ്.
Comments