ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിലെ നിർണായക മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിലെ ഫ്ളെഡ് ലൈറ്റുകൾ പണിമുടക്കി. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ പാകിസ്താൻ- ബംഗ്ലാദേശ് മത്സരം നടക്കുന്നതിനിടെയാണ് സ്റ്റേഡിയം ഇരുട്ടിലായത്. ഗദ്ദാഫി സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്ന ഫ്ളഡ്ലൈറ്റുകൾ തെളിയാതതിനാൽ മത്സരം നിർത്തിവച്ചു. സംഘടനത്തിലെ പിഴവിനെതിരെ പിസിബി ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷമായാണ് ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ വിമർശിച്ചത്. പിന്നീട് ലൈറ്റുകൾ നന്നാക്കിയതിന് ശേഷമാണ് മത്സരം പുഃനരാരംഭിച്ചത്.
15 വർഷത്തിന് ശേഷം പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന മേജർ ടൂർണമെന്റായതിനാൽ ലെറ്റുകൾ തകരാറിലായത് അത്ര നല്ലതായിരുന്നില്ല. ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ഏഷ്യാകപ്പിലെ പാകിസ്താനിൽ നടക്കുന്ന അവസാന മത്സരമാണിത്. ശേഷിക്കുന്ന അഞ്ച് സൂപ്പർ ഫോർ മത്സരങ്ങളും ഫൈനലും ശ്രീലങ്കയിൽ നടക്കുന്നത്.
Comments