ന്യൂഡൽഹി : ജി 20 വിരുന്നിന്റെ അതിഥി പട്ടികയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം . ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂവെന്നും ഖാർഗെയെ ക്ഷണിക്കാത്തത് തെറ്റായി പോയെന്നുമാണ് കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വാദം.
പ്രതിപക്ഷ നേതാവിനെ ലോക നേതാക്കൾക്കുള്ള സംസ്ഥാന വിരുന്നിന് ക്ഷണിക്കാമായിരുന്നു .ഖാർഗെയെ ക്ഷണിക്കാതിരിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാനാകുന്നില്ലെന്നും ചിദംബരം പറഞ്ഞു.
ഇത്രയും വലിയൊരു സമ്മേളനമാണ് രാജ്യത്ത് നടക്കുന്നത്. എല്ലാവരെയും വിളിച്ച് സംസാരിക്കണം. 2024ൽ ഞങ്ങളുടെ സർക്കാർ വരും. പക്ഷെ ഞങ്ങൾ ഇങ്ങനെയൊന്നും ചെയ്യില്ല. മോദിജി പ്രതിപക്ഷ നേതാവാണെങ്കിൽ അദ്ദേഹത്തെയും ക്ഷണിക്കും. – എന്നായിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞത്. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനം വരുന്നവരുടെ നേതാവാണ് ഖാർഗെയെന്നും , അദ്ദേഹത്തിന് നേതാവിന് സർക്കാർ പ്രാധാന്യം നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
Comments