കൊച്ചി : പുതുപ്പള്ളിയിൽ സിപിഎം സ്ഥാനാർത്ഥി ജെയ്ക്കിന്റെ പരാജയത്തിന്റെ പരിഹസിച്ച് നടൻ ജോയ് മാത്യൂ . വെറുപ്പിന്റെ രാഷ്ട്രീയത്തിന് മേൽ പുതുപ്പള്ളിയുടെ വക ഒരു ആണി കൂടിയെന്നാണ് ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ് . കടുത്തഭരണവിരുദ്ധ വികാരമാണ് പുതുപ്പള്ളിയിൽ ഉണ്ടായതെന്ന വിലയിരുത്തലിന് പിന്നാലെയാണ് ജോയ് മാത്യൂവിന്റെ പരാമർശം .
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വിജയിച്ചപ്പോൾ ഫലം എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി . പരാജയം അപ്രതീക്ഷിതമായിരുന്നില്ലെന്ന് സിപിഎം നേതാവ് എം എ ബേബിയും വ്യക്തമാക്കിയിരുന്നു.
Comments