പാലക്കാട്: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. കുലുക്കല്ലൂർ സ്വദേശി ചീരംകുമരത്ത് രോഹിണി ബാബുവാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ചെർപ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസും എതിർദിശയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.