കാൻഡി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന് വീണ്ടും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു. സൂപ്പർ ഫോർ മത്സരത്തിന് കൊളംബോയിലെ ആർ പ്രേമദാസ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദിയാകുക. കൊളംബോയിൽ ഇന്നും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. നേരത്തെ മഴമൂലം ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ- പാക് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
സൂപ്പർ ഫോർ മത്സരത്തിനിടെ മഴ മൂലം തടസപ്പെട്ടാൽ റിസർവ് ദിനമായ നാളെ മത്സരം നടക്കും. സൂപ്പർ ഫോറിൽ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ഇന്ത്യയോട് ഏറ്റുമുട്ടുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കെഎൽ രാഹുൽ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. റിസർവ് കളിക്കാരാനായി ടീമിനൊപ്പം ഉണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണെ നാട്ടിൽ തിരിച്ചെത്തി. കുഞ്ഞ് ജനിച്ചതിനാൽ നാട്ടിലേക്ക് മടങ്ങിയ പേസർ ജസ്പ്രീത് ബുമ്രയും കൊളംബോയിൽ തിരിച്ചെത്തിയിട്ടുണ്ട്.
മഴയ്ക്ക് സാധ്യതയുള്ളതായി നേരത്തെ പ്രവചിച്ചിരുന്നെങ്കിലും ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച് കൊളംബോയിൽ ഇപ്പോൾ തെളിഞ്ഞ കാലാവസ്ഥയാണ്.















