പുത്തൻ എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കിയിരിക്കുകയാണ് റിലയൻസ്. യു എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്ര ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയുമായി ചേർന്നാകും റിലയൻസ് എഐ ഭാഷാ മോഡൽ വികസിപ്പിക്കാനാണ് നീക്കം. രാജ്യത്തെ സാങ്കേതികരംഗത്ത് ഒരു നവീന അനുഭവം ആകും ഇത്.
ഓപ്പൺ എഐ എന്ന സാങ്കേതിക ഭീമൻ ലോകത്തിന് പരിചയപ്പെടുത്തിയ ടെക്‌നോളജി ആണ് ചാറ്റ് ജപിടി. നിലവിൽ ചാറ്റ് ജിപിടി 4 ആണ് ഏറ്റവും ആധുനിക മാതൃക. ചാറ്റ് ജിപിടി 4 പിന്നിലെ എൻവിഡിയുമായി ചേർന്നാണ് റിലയൻസ് ഭാരത്തിന് വേണ്ടി എഐ ഭാഷാമാതൃക വികസിപ്പിക്കുന്നത്. സൂപ്പർ കമ്പ്യൂട്ടറിനേക്കാൾ മികച്ച പ്രകടനമാകും പുതിയ സംവിധാനം നൽകുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റ അനന്ത സാധ്യതകൾ ഉപയോഗിച്ച് നിരമ്മിക്കുന്ന മാതൃക രാജ്യത്തെ ഗവേഷണത്തിനും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണം ചെയ്യും. സൂപ്പർ ചിപ്പ്, എഐ സൂപ്പർ കമ്പ്യൂട്ടിംഗ് സേവനമായ ഡിജിഎക്സ് ക്ലൗഡ് എന്നിവ എൻവിഡിയ നല്കും .കൂട്ടായ പ്രവർത്തനത്തിലൂടെ തദ്ദേശീയ ഭാഷകളിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
Comments