ഇസ്ലാമബാദ്: ഒരു സംഘം നൈജീരിയന്‍ സ്വദേശികള്‍ പാകിസ്താനിലെ ഇസ്ലാമബാദ് പോലീസിനെ കൈകാര്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പോലീസ് സംഘത്തെ കൈകാര്യം ചെയ്തതിന് പിന്നാലെ അവരെ വെടിവയ്ക്കാനും പോലീസിനെ വെല്ലുവിളിക്കുന്നു.
‘പാകിസ്താനില്‍ ഞങ്ങള്‍ 2,000 പേരുണ്ട്, നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാനാകില്ല. പറ്റുമെങ്കില്‍ വെടിവയ്ക്ക്’ -വീഡിയോ ദൃശ്യങ്ങങ്ങളിലെ നൈജീരിയന്‍ സ്വദേശികള്‍ പറയുന്നു.
പാകിസ്താനെ റെഡ് സോണ്‍ ഏരിയയിലാണ് സംഭവം നടക്കുന്നത്. നിരവധി ഗവണ്മെന്റ് ഓഫീസുകളും ഈ പ്രദേശത്തുണ്ട്. ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവില്‍ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം.
കാറില്‍ യാത്ര ചെയ്തിരുന്ന നൈജീരിയന്‍ സംഘത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവം അടിപിടിയിലേക്കും സംഘര്‍ഷത്തിലേക്കും കലാശിച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
🇳🇬 🇵🇰 Shoot us now! – Nigerians to Pakistani Police. pic.twitter.com/I1AhPd6vBK
— Káyọ̀dé Ògúndámisí 🇳🇬 (@ogundamisi) September 9, 2023
“>
Comments