ഹൈന്ദവ-ക്രൈസ്തവ മത വിഭാഗങ്ങളിലുള്ള വൻ വ്യവസായികളെ കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കി; നബീൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറൈസാൻ പ്രൊവിൻസ് കേരള അമീർ; ഐഎസ് ഭീകരന്റെ മൊഴിയിൽ ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈന്ദവ-ക്രൈസ്തവ മത വിഭാഗങ്ങളിലുള്ള വൻ വ്യവസായികളെ കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കി; നബീൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറൈസാൻ പ്രൊവിൻസ് കേരള അമീർ; ഐഎസ് ഭീകരന്റെ മൊഴിയിൽ ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 01:54 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഇതര മതസ്ഥരിലെ വൻ വ്യവസായികളെ കൊള്ളയടിക്കാൻ പദ്ധതിയിട്ടെന്ന് ഐ എസ് ഭീകരന്റെ മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐഎസ് ഭീകരൻ നബീൽ എന്ന സെയ്ത് നബീൽ അഹമ്മദിൽ നിന്നാണ് നിർണ്ണായക മൊഴികൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ഹൈന്ദവ-ക്രൈസ്തവ മത വിഭാഗങ്ങളിലുള്ള വൻ വ്യവസായികളെയും, അവരുടെ സ്ഥാപനങ്ങളെയും കൊള്ളയടിച്ച് ഭീകരവാദത്തിനുള്ള പണം കണ്ടെത്താനായിരുന്നു പദ്ധതി.

ഇതിനായി വൻ വ്യവസായികളുടെയും, സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കിയിരുന്നു. വിദേശത്ത് നിന്നുള്ള ഫണ്ടുകൾക്ക് പുറമേ കൂടുതൽ ഫണ്ട് കണ്ടെത്താനായിരുന്നു കൊള്ളയടക്കമുള്ള പദ്ധതികൾ ഐ എസ് കേരള മൊഡ്യൂൾ തയ്യാറാക്കിയത്. കൊള്ളയ്‌ക്കുള്ള ആസൂത്രണങ്ങൾ ഭീകരർ ആരംഭിക്കുകയും ചെയ്തു. ആഷിഫ്, ഷിയാസ് സിദ്ദിഖ്, നബീൽ സെയ്ദ് അഹമ്മദ്, ഇനിയും പിടിയിലാകാനുള്ള മറ്റൊരാൾ എന്നിവരായിരുന്നു ഗൂഢാലോചനകളിൽ പങ്കാളികളായിരുന്നത്.

അറസ്റ്റിലായ നബീൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറൈസാൻ പ്രൊവിൻസ് ( ഐ എസ് – കെ പി ) കേരള അമീറായിരുന്നു. കേരള മൊഡ്യൂൾ രൂപീകരണത്തിന്റെയും, സ്‌ഫോടന പദ്ധതികളുടെയും മുഖ്യ ആസൂത്രകനായ ആഷിഫാണ് നബീലിനെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയത്.

ഐ എസ് – കെ പി യുടെ കേരളം കേന്ദ്രമാക്കിയുള്ള മലയാളി ഐ എസ് ഭീകരവാദ ഗ്രൂപ്പുകൾക്ക് തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ പരിശീലന കേന്ദ്രങ്ങളും, ഒളിത്താവളങ്ങളുണ്ടായിരുന്നു.ഇതിന് പുറമെ ആന്ധ്രപ്രദേശിലെയും, തെലുങ്കാനയിലെയും ഭീകരവാദ ഗ്രൂപ്പുകളുമായും ബന്ധമുണ്ടാക്കിയിട്ടുണ്ട്.

കേരളത്തിലെ ഐ എസ് ഗ്രൂപ്പുകളിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിലെത്തി രഹസ്യ യോഗങ്ങൾക്കും, ആയുധ പരിശീലനത്തിനുമുള്ള കേന്ദ്രങ്ങൾ കണ്ടെത്തുകയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പി എഫ് ഐ സ്ലീപ്പർ സെല്ലുകളും ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃശൂരും, പാലക്കാടും നടന്ന രഹസ്യ യോഗങ്ങളിൽ പങ്കെടുത്തവരെല്ലാം കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടന്ന രഹസ്യ യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വ്യാജരേഖകളിൽ ചെന്നൈ വിമാനത്താവളം വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ പിടിയിലായ സെയ്ത് നബീൽ അഹമ്മദും ഇത്തരം യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Tags: NIAISIS TerroristsRoberryIndustrialist
Share
Tweet
SendShare

More News from this section

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് ജോലിക്കെത്തിയയാളെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

അടിസ്ഥാന സൗകര്യം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ; ഖത്തര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്ന് ധനമന്ത്രി

4,000 കിലോമീറ്റര്‍, 117 മണ്ഡലങ്ങള്‍; ‘നശാ മുക്ത് പഞ്ചാബ് യാത്ര’ സമാപന റാലിക്ക് ജലന്ധറില്‍ അമിത് ഷാ

Latest News

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിക്ക് തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിന് ശേഷം നൽകിയ സിറപ്പ് കാലാവധി അവസാനിക്കുന്നതെന്ന് പരാതി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

വള്ളിക്കുന്ന്, ഒറ്റപ്പാലം യാത്രക്കാർക്ക് ആശ്വാസം; രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു,റെയിൽവേ മന്ത്രിക്ക് നൽകിയ കത്തുകൾക്ക് പിന്നാലെ നടപടി; അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies