മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 03:07 pm IST
Facebook
Twitter
WhatsAppTelegram

മംഗലാപുരം: മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (MRPL) സമുച്ചയത്തിൽ ശക്തമായ സ്ഫോടനവും തുടർന്ന് തീപിടിത്തവും. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെ വീടുകൾക്ക് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

എംആർപിഎൽ പ്ലാന്റിലെ ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയർന്നു. ദൂരെയുള്ള പ്രദേശങ്ങളിൽനിന്നും പുക ദൃശ്യമായതായി നാട്ടുകാർ പറഞ്ഞു.

സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ജോക്കട്ടെ, സൂരത്കൽ മേഖലകളിലെ ചില വീടുകളുടെ ജനലുകൾക്കും വാതിലുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ജോക്കട്ടെയിലെ വീടുകൾ ശക്തമായി കുലുങ്ങിയതായും പ്രദേശവാസികൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഓഫീസിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.

മംഗലാപുരം വിമാനത്താവളത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി വിവരമുണ്ട്. സ്ഫോടനത്തിന്റെ ശബ്ദവും പ്രകമ്പനവും പ്രദേശവാസികളിൽ വലിയ ആശങ്കയ്‌ക്കിടയാക്കി.

എട്ട് പേർക്ക് പരിക്ക്

സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഏകദേശം 35 ശതമാനം പൊള്ളലേറ്റ കരാർ തൊഴിലാളി രാജേഷ് ബാപ്റ്റിസ്റ്റിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

സമീപത്തെ ഓഫീസിലുണ്ടായിരുന്ന ചിലർക്കും നിസാര പരിക്കേറ്റതായാണ് റിപ്പോർട്ട്.

വിവരം ലഭിച്ചതിന് പിന്നാലെ നഗരത്തിലെ അഗ്നിശമന സേനാ യൂണിറ്റുകളും എമർജൻസി സംഘങ്ങളും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചു.

തീ നിയന്ത്രണവിധേയമാക്കി

സംഭവസ്ഥലത്തെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. അപകടത്തിൽ ആർക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്ന് എംആർപിഎൽ അധികൃതരും വ്യക്തമാക്കി.

മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തെ പ്രധാന ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സംഭവവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജനപ്രതിനിധികളും ഭരണകൂടവും അഭ്യർഥിച്ചു.

അതേസമയം, സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്ലാന്റിലെ ഏത് വിഭാഗത്തിലാണ് സാങ്കേതിക തകരാർ ഉണ്ടായതെന്നും സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Mangalore MRPL ExplosionMRPL Fire AccidentJokatte Explosion
Share
Tweet
SendShare

More News from this section

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് ജോലിക്കെത്തിയയാളെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

അടിസ്ഥാന സൗകര്യം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ; ഖത്തര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്ന് ധനമന്ത്രി

4,000 കിലോമീറ്റര്‍, 117 മണ്ഡലങ്ങള്‍; ‘നശാ മുക്ത് പഞ്ചാബ് യാത്ര’ സമാപന റാലിക്ക് ജലന്ധറില്‍ അമിത് ഷാ

നാവികസേനയ്‌ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്‌നാഥ് സിംഗ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

Latest News

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

മട്ടന്നൂരിൽ 2.809 ഗ്രാം എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ; ഒരാൾ ബെംഗളൂരുവിലെ പി.ജി വിദ്യാർഥി, മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ഡോക്ടർ

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ; കോമ്പൗണ്ടില്‍ ഹാട്രിക് സ്വര്‍ണം നേടി പുരുഷ ടീം, പത്താം പൊന്‍തിളക്കം

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ കാന്റീൻ ജീവനക്കാരികളുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies