ജലന്ധര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജലന്ധറിലെത്തി. ബിജെപിയുടെ ‘നശാ മുക്ത് പഞ്ചാബ് യാത്ര’യുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ലഹരിവിരുദ്ധ റാലിയില്‍ അദ്ദേഹം ഇന്ന് പങ്കെടുക്കും. ജലന്ധറിലെത്തിയതിന് പിന്നാലെ ശ്രീ ദേവി താലാബ് മന്ദിര്‍ സമുച്ചയത്തിലെ ഏകദേശം 200 വര്‍ഷം പഴക്കമുള്ള ത്രിപുരമാലിനി ക്ഷേത്രത്തില്‍ അമിത് ഷാ ദര്‍ശനം നടത്തി. സെപ്റ്റംബര്‍ 18ന് ആരംഭിച്ച ‘നശാ മുക്ത് പഞ്ചാബ് യാത്ര’ 13 ദിവസം കൊണ്ട് സംസ്ഥാനത്തെ 117 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്. നാല് ഘട്ടങ്ങളിലായി ഏകദേശം 4,000 കിലോമീറ്റര്‍ സഞ്ചരിച്ച യാത്ര ഇന്ന് ജലന്ധറില്‍ സമാപിക്കും.
പഞ്ചാബിലെ ലഹരി ഉപയോഗം, ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഭരണതലത്തിലെ അഴിമതി എന്നിവയാണ് യാത്രയില്‍ ബിജെപി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ലഹരിക്കെതിരായ പോരാട്ടം ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. റാലിക്ക് മുന്നോടിയായി ലഹരിബാധിതരായ കുടുംബങ്ങളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഹരി വിരുദ്ധ പ്രവര്‍ത്തനം സംസ്ഥാനത്തെ പ്രധാന രാഷ്‌ട്രീയ വിഷയമാക്കാനുള്ള ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് യാത്രയെ വിവിധ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ജലന്ധറില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റാലി നടക്കുന്ന പ്രദേശത്തും ക്ഷേത്രപരിസരത്തും സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.















