അടിസ്ഥാന സൗകര്യം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ; ഖത്തര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്ന് ധനമന്ത്രി
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിസ്ഥാന സൗകര്യം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ; ഖത്തര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്ന് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 03:00 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം. ഇന്ത്യയുമായി വ്യാപാര-നിക്ഷേപ പങ്കാളിത്തങ്ങള്‍ സജീവമായി പരിഗണിക്കണമെന്ന് ഖത്തര്‍ വ്യവസായികളോട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. ദോഹയില്‍ ഖത്തര്‍ ബിസിനസ്‌മെന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ബിസിനസ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വര്‍ധിച്ചുവരുന്ന നിക്ഷേപ സാധ്യതകളും ചൂണ്ടിക്കാട്ടിയ നിര്‍മല സീതാരാമന്‍, അടിസ്ഥാന സൗകര്യം, ഭക്ഷ്യസുരക്ഷ, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോകെമിക്കല്‍സ്, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകള്‍ വിശദീകരിച്ചു.

ഖത്തര്‍ വിദേശവ്യാപാര സഹമന്ത്രിയായ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദുമായി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഖത്തര്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പ്രതിബദ്ധത നടപ്പാക്കുന്നത് വേഗത്തിലാക്കാനും ഇരുപക്ഷവും ധാരണയിലെത്തി. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും വേഗത്തിലാക്കും. കൂടാതെ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, സ്വതന്ത്ര വ്യാപാര കരാര്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനും ധാരണയായി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഗള്‍ഫ് മേഖലയുമായുള്ള സാധാരണ വ്യാപാരപ്രവാഹം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത സമുദ്രഗതാഗതവും വ്യാപാരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ വ്യക്തമാക്കി. ഇന്ത്യയുടെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപ വരവ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 94.5 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ന്നതായി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യയുടെ ദീര്‍ഘകാല ഇഷ്യൂവര്‍ റേറ്റിങ് ജപ്പാന്‍ ക്രെഡിറ്റ് റേറ്റിങ് അടുത്തിടെ ഉയര്‍ത്തിയതും ധനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: nirmala sitharamandohaaddressess business roundtableQatari Businessmen Association
Share
Tweet
SendShare

More News from this section

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് ജോലിക്കെത്തിയയാളെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

4,000 കിലോമീറ്റര്‍, 117 മണ്ഡലങ്ങള്‍; ‘നശാ മുക്ത് പഞ്ചാബ് യാത്ര’ സമാപന റാലിക്ക് ജലന്ധറില്‍ അമിത് ഷാ

നാവികസേനയ്‌ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്‌നാഥ് സിംഗ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

Latest News

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

അടിസ്ഥാന സൗകര്യം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ; ഖത്തര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്ന് ധനമന്ത്രി

മട്ടന്നൂരിൽ 2.809 ഗ്രാം എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ; ഒരാൾ ബെംഗളൂരുവിലെ പി.ജി വിദ്യാർഥി, മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ഡോക്ടർ

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ; കോമ്പൗണ്ടില്‍ ഹാട്രിക് സ്വര്‍ണം നേടി പുരുഷ ടീം, പത്താം പൊന്‍തിളക്കം

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ കാന്റീൻ ജീവനക്കാരികളുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies