ഇന്ത്യയുടെ അഭിമാന താരമായ വിരാട് കോഹ്ലിയെ കാണാൻ മാത്രം ക്രിക്കറ്റ് മത്സരത്തിനെത്തിയ പാകിസ്താനികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . കറാച്ചി നിവാസിയായ ഖുർഷിദ് അലി, തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു. പാകിസ്താൻ ടീമിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നുണ്ടെങ്കിലും കൊഹ്ലിയ്‌ക്കും കൈയ്യടിക്കാൻ അലി മറന്നില്ല. പാകിസ്താൻ മുഴുവൻ വിരാട് കോഹ്‌ലിയെ സ്‌നേഹിക്കുന്നു എന്നതിൽ സംശയമില്ല,” അദ്ദേഹം പറഞ്ഞു.”അദ്ദേഹം ഞങ്ങളുടെ കളിക്കാരോട് എങ്ങനെ പെരുമാറുകയും അവരുമായി ഇടപഴകുകയും ചെയ്യുന്നു എന്നത് വ്യക്തമാണ്, അതിനാൽ ഞങ്ങൾ ഊഷ്മളമായി പ്രതികരിക്കണം“ അലി കൂട്ടിച്ചേർത്തു.
കോഹ്ലി ക്രിക്കറ്റ് കളിയെ ബഹുമാനിക്കുന്നു, അതിനാൽ ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നാണ് മിക്ക പാകിസ്താനികളും പറയുന്നത് . തങ്ങളുടെ ടീമിനെതിരെ മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും കോഹ്ലിയെ പാകിസ്താനികൾ ആരാധിക്കുന്നുണ്ടെന്നതാണ് സത്യം.
“35 വയസ്സുള്ള ഒരു അത്‌ലറ്റ് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ലെവൽ ക്രിക്കറ്റിൽ സമാനതകളില്ലാത്തതാണ്,” പാക് ആരാധകനായ ഷൊയ്ബ് ഖാലിദ് പറഞ്ഞു. കളിക്കളത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ, തന്റെ ആക്രമണ സ്വഭാവം ഉപേക്ഷിക്കുകയും വിനയവും ബഹുമാനവും നിറഞ്ഞ തന്റെ യഥാർത്ഥ മനുഷ്യ സ്വഭാവം കാണിക്കുകയും ചെയ്യുന്നുവെന്നും പാകിസ്താനികൾ പറയുന്നു .കോഹ്‌ലിയുടെ പേരുള്ള സ്‌പോർട്‌സ് ഷർട്ടുകൾ ധരിച്ചെത്തിയവരുമുണ്ടായിരുന്നു.
Comments