ഗുവാഹത്തി : ഇന്ത്യയ്‌ക്ക് പകരം ഭാരതം എന്ന പദം ഉപയോഗിച്ച് തുടങ്ങണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത് . ഗുവാഹത്തിയിലെ ജൈന സമാജ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
“നമ്മൾ എല്ലാവരും ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി ഭാരതം ഉപയോഗിക്കാൻ തുടങ്ങണം . ഇംഗ്ലീഷ് സംസാരിക്കുമ്പോൾ പേരുകൾ മാറില്ല. നമുക്ക് രാജ്യത്ത് നിരവധി നഗരങ്ങളുണ്ട്, അവയുടെ പേരുകൾ കാലങ്ങളായി ഉണ്ട്. അതുപോലെ, വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരോട് സംസാരിക്കുമ്പോൾ നമ്മൾ ഇന്ത്യ എന്ന് പറയേണ്ടതില്ല. നമ്മൾ ഭാരതം ഉപയോഗിക്കണം.എവിടെ പോയാലും ഭാരതം എന്ന് മാത്രമേ പറയാവൂ . സംസാരത്തിലും എഴുത്തിലും ഭാരതം എന്ന് പറയണം. ആരെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. ആ വ്യക്തിയാണ് മനസ്സിലാക്കേണ്ടത്, നമ്മൾ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. നമ്മൾ സ്വതന്ത്രരാണ് “ – അദ്ദേഹം പറഞ്ഞു.
ഇന്ന് ലോകം മുഴുവൻ നമ്മളെ ആവശ്യമുണ്ട്, നമ്മളെ അവഗണിക്കാൻ ആർക്കും കഴിയില്ല. നമ്മൾ എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നു, കാരണം ഇതാണ് നമ്മുടെ സംസ്കാരവും ആത്മീയതയും. നമ്മൾ ലോകത്തെ മുഴുവൻ ഒന്നായി കണക്കാക്കുന്നു. നമുക്ക് ഒറ്റയ്‌ക്ക് പോകാം, പക്ഷേ ലോകം മുഴുവൻ നമ്മുടേതാണെന്ന് കരുതുന്നതിനാൽ എല്ലാവരേയും കൂടെ കൊണ്ടുപോകുന്നു. ഇത് നമ്മളുടെ അറിവാണ്, ഇന്ന് ലോകത്തിനാകെ ഈ അറിവ് ആവശ്യമാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.
Comments