പത്തനംതിട്ട: കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇരുവരും എറണാകുളം സ്വദേശികളാണ്. കിഴക്കമ്പലം സ്വദേശിയായ ജോൺസൺ മാത്യു(48) ആലുവ, ഇടത്തല സ്വദേശി ശ്യാം വി.എസ്( 30) എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം.
പന്തളം കൂരമ്പാലയ്‌ക്കടുത്ത് കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിക്കുകയായിരുന്നു. പന്തളം ഭാഗത്തു നിന്നും അടൂർഭാഗത്തേക്കു വന്ന ഡെലിവറി വാൻ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. വാനിന്റെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാനിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ബസിലുണ്ടായിരുന്ന 15 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഭവത്തിൽ കൂടുതൽ പരിശോധന നടക്കുന്നതായും പോലീസ് അറിയിച്ചു.
Comments