ഭാവിയിലെ വെല്ലുവിളികളെയും ആക്രമണങ്ങളെയും നേരിടാൻ തക്ക വണ്ണം ആധുനികമാകുകയാണ് ഇന്ത്യൻ സൈന്യം . ഇതിന്റെ ഭാഗമായി ഗവേഷണ വിഭാഗം വരും തലമുറയ്ക്കായി നിരവധി നൂതന ആയുധങ്ങളാണ് നിർമ്മിച്ചിരിക്കുന്നത് . അതിലൊന്നാണ് മൾട്ടി പർപ്പസ് ഉപകരണമായ MULE . ഈ ആയുധം ഉപയോഗിച്ച്, ശത്രു പ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഓപ്പറേഷൻ നടത്താം. അതിർത്തിയിലേക്ക് സൈനികരെ അയക്കേണ്ട സാഹചര്യം ഉണ്ടാകില്ല.
ജമ്മുവിൽ സംഘടിപ്പിച്ച പ്രതിരോധ പ്രദർശനത്തിൽ സൈന്യം ഈ ആയുധങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സ്വകാര്യ മേഖലയിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് സൈന്യം ഇത് നിർമ്മിച്ചത്.ഈ ആയുധത്തിന്റെ മൊത്തം പേലോഡ് കപ്പാസിറ്റി 12 കിലോയാണെന്ന് സൈന്യവുമായി സഹകരിച്ച് ആയുധം വികസിപ്പിച്ച എആർസി വെഞ്ച്വേഴ്സിലെ ആർ ആൻഡ് ഡി എഞ്ചിനീയർ ആര്യൻ സിംഗ് പറഞ്ഞു.
ഈ ഉപകരണത്തിൽ ആയുധങ്ങളും തെർമൽ ക്യാമറകളും സ്ഥാപിക്കാവുന്നതാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഇതിന് ഏത് ഭൂപ്രദേശത്തും പ്രവർത്തിക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാനും യുദ്ധ ദൗത്യങ്ങളിലും ഇത് ഉപയോഗിക്കാം. ഇതിന് 45 ഡിഗ്രി വരെ ചരിവുള്ള കുന്നുകൾ കയറാനും പടികൾ കയറാനും കഴിയും. ഇത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം, വൈഫൈ, എൽടിഇ വഴിയും ഉപയോഗിക്കാം.
Comments