വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 04:25 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി. സ്‌പെയിനിലെ സെവില്ലയിൽ നടന്ന ചടങ്ങിൽ വച്ചാണ് വിമാനം ഭാരതം സ്വീകരിച്ചത്. 56 വിമാനങ്ങൾക്കായുള്ള കരാറിലാണ് ഇന്ത്യൻ എയർഫോഴ്‌സ് ഒപ്പിട്ടിരുന്നത്. ഇതിൽ ആദ്യത്തെ വിമാനമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ നാഴികക്കല്ലാണ് സി-295 ട്രാൻസ്‌പോർട്ട് വിമാനമെന്ന് വി.ആർ ചൗധരി പറഞ്ഞു. 16 വിമാനങ്ങൾ സ്പെയിനിലും 40 എണ്ണം ടാറ്റയും എയർബസും സംയുക്തമായി ഗുജറാത്തിലെ വഡോദരയിലുമാണ് നിർമ്മിക്കുന്നത്.

‘ഇന്ത്യൻ വ്യോമസേനയ്‌ക്ക് മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ നാഴികക്കല്ലാണിത്. ഇങ്ങനെ പറയാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഐഎഎഫിന്റെ കഴിവുകളെ സി-295 ട്രാൻസ്‌പോർട്ട് വിമാനം മെച്ചപ്പെടുത്തും. രണ്ട്, ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ യു​ഗത്തിന്റെ തുടക്കമാണ്. ആത്മനിർഭർ ഭാരതിന് വേണ്ടി ഈ പ്ലാന്റിൽ നിന്നും ആദ്യത്തെ 16 വിമാനങ്ങൾ പുറത്തിറക്കിയ ശേഷം, 17-ാമത്തെ വിമാനം ഭാരതത്തിൽ നിർമ്മിക്കും. ഇന്ത്യൻ വ്യോമയാന വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു ചുവടുവയ്പ്പാണ്. ഭാരതത്തിൽ ഞങ്ങൾ രാജ്യത്തെ ആദ്യ സൈനിക ഗതാഗത വിമാനം നിർമ്മിക്കും’- സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങിയ ശേഷം വി.ആർ ചൗധരി പറഞ്ഞു.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസും 2021 സെപ്തംബറിലാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി 56 സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്. സി-295 മെഗാവാട്ട് വിമാനം 5-10 ടൺ ശേഷിയുള്ള ഒരു ഗതാഗത വിമാനമാണ്. ഇന്ത്യൻ വ്യോമസേനയുടെ പഴകിയ അവ്രൊ വിമാനം മാറ്റി സി-295 ഉപയോ​ഗിക്കും. 21,935 കോടിയിലധികം രൂപയുടെ പദ്ധതിയാണിത്. കരാർ ഒപ്പിട്ട് 48 മാസത്തിനുള്ളിൽ സ്പെയിനിൽ നിന്നും 16 വിമാനങ്ങൾ ഭാരതത്തിൽ എത്തിക്കും. പത്ത് വർഷത്തിനുള്ളിൽ ടാറ്റ കൺസോർഷ്യം നാൽപത് വിമാനങ്ങൾ ഭാരതത്തിലും നിർമ്മിക്കും. ഒരു സ്വകാര്യ കമ്പനി ഭാരതത്തിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതി കൂടിയാണിത്.

Tags: IAFindian air forceAirbusfirst C-295 aircraft
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies