ഏഷ്യാകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ജയിച്ചതിൽ രോഷാകുലരായി ലങ്കൻ ആരാധകർ. സ്‌റ്റേഡിയത്തിലിരുന്ന ഇന്ത്യൻ ആരാധകർക്ക് നേരെയാണ് ശ്രീലങ്കൻ ആരാധകനെത്തിയത്. ഇന്ത്യൻ ആരാധകന് നേരെ ശ്രീലങ്കൻ ജേഴ്‌സിയണിഞ്ഞ ഒരാൾ ചാടിവീഴുന്നത് വീഡിയോയിൽ കാണാം. ഈ രംഗങ്ങളിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പിന്നീട് ചുറ്റുമുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Fight b/w Indian fans and Sri lanka fans during ind vs sri lanka match after sri lanka losss. #INDvSL #iPhone15 #JUNGKOOK pic.twitter.com/3mXhI1zwZJ
— CricNews 🇮🇳 (@AmittKr095) September 13, 2023
“>
ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 41 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ശ്രീലങ്ക 41.3 ഓവറിൽ 172ന് കീഴടങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തി.
Comments