തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീന് വീണ്ടും ഇഡി നോട്ടിസ് അയച്ചു. കൊച്ചിയിലെ ഓഫീസിൽ ഈ മാസം 19-ന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സെപ്തംബർ 11-ന് അന്വേഷണ സംഘം മൊയ്തീനെ ചോദ്യം ചെയ്തിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ മൊയ്തീനെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് ഇഡി അറിയിച്ചതിന് പിന്നാലെയാണ് മൊയ്തീൻ 11-ന് ഹാജരായത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇതുവരെ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. സർവീസിലുള്ള ഉദ്യോഗസ്ഥരുൾപ്പെടെ കരുവന്നൂർ ബാങ്കിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായും ഈ പണം പലിശയ്‌ക്ക് നൽകി വരുമാനം ഉണ്ടാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
Comments