ദേശീയ നാവികസേനാ ദിനം; ഛത്രപതി ശിവജിയുടെ സിന്ധുദുർഗ് കോട്ടയിൽ; കോളോണിയൽ വാഴ്ചയിൽ നിന്ന് മുക്തമാകുന്ന നാവികസേന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ നാവികസേനാ ദിനം; ഛത്രപതി ശിവജിയുടെ സിന്ധുദുർഗ് കോട്ടയിൽ; കോളോണിയൽ വാഴ്ചയിൽ നിന്ന് മുക്തമാകുന്ന നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 03:26 pm IST
FacebookTwitterWhatsAppTelegram

ഈ വർഷത്തെ നാവിക ദിനാഘോഷങ്ങൾ ഛത്രപതി ശിവജി പണിക്കഴിപ്പിച്ച സിന്ധുദുർഗ് കോട്ടയിൽ. ഡിസംബർ 4 ന് ഇന്ത്യ നാവിക ദിനം ആഘോഷിക്കുന്നത്. 1971-ൽ പാക്കിസ്ഥാനെതിരായ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ആക്രമണത്തിന്റെ സ്മരണാർത്ഥമാണ് ഇത്. കഴിഞ്ഞ വർഷം നാവികസേന ദിനം ആഘോഷിച്ചത് വിശാഖപട്ടണത്താണാണ്. 1660-ലാണ് സിന്ധുദുർഗ് കോട്ട നിർമ്മിച്ചത്.

കഴിഞ്ഞ വർഷം ഇന്ത്യയുടെ കിഴക്കൻ തീരത്താണ് നാവികസേനാ ദിനം ആഘോഷിച്ചത്. ഈ വർഷം പടിഞ്ഞാറൻ തീരത്താണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സ്ഥലം ശ്രദ്ധാപൂർവം തിരഞ്ഞെടുത്തു, സിന്ധുദുർഗ് കോട്ടയുടെ ചരിത്രത്തിന് ഇന്ത്യൻ നാവികസേനയുമായി അടുത്ത ബന്ധമാണുള്ളത്. ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും കഴിഞ്ഞ വർഷം ബെംഗളൂരുവിലും ചണ്ഡീഗഡിലും പരേഡുകൾ സംഘടിപ്പിച്ചിരുന്നു. ഈ വർഷത്തെ എയർഫോഴ്സ് ഡേ പരേഡ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഒക്ടോബർ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നാവികസേന പതാകയിലെ സെന്റ് ജോർജ് ക്രോസ് മുദ്ര മാറ്റി പകരം ഛത്രപതി ശിവജി മുദ്രയാക്കിയിരുന്നു. ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചടങ്ങിലാണ് ഇത് മാറ്റിയത്. കോളോണിയൽ സംസ്‌കാരത്തിന്റെ ഭാരം ഇതോടെ ഒവിവായെന്നായിരുന്നു പ്രധാനമന്ത്രി ഈ മാറ്റത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് കാലത്തെ കന്റോൺമെന്റുകളെ സൈനിക സ്റ്റേഷനുകൾ എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കവും പ്രതിരോധ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 58 കന്റോൺമെന്റുകളിലെ പ്രദേശങ്ങൾ വിഭജിക്കുന്നതിന് സംസ്ഥാന ഗവൺമെന്റുകളുമായി ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.

Tags: Navy daySindhudurg FortShivaji Mahraj
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies