ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവിലേക്കാണ് വിജ്ഞാപനം. 18-22 വയസനിടയുള്ള പുരുഷന്മാർക്കാണ് അവസരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാംഘട്ടപരീക്ഷ ഡിസംബറിൽ നടക്കും.
നാവിക് (ജനറൽ ഡ്യൂട്ടി)-260, നാവിക് (ഡൊമാസ്റ്റിക് ബ്രാഞ്ച്)-30, യാന്ത്രിക് (മെക്കാനിക്കൽ)-25, യാന്ത്രിക് (ഇലക്ട്രോണിക്സ്)-20, യാന്ത്രിക് (ഇലക്ട്രോണിക്സ്)-15 എന്നിങ്ങനെയാണ് ഒഴിവ്. നാവികിന് 21,700 രൂപയും യാന്ത്രികിന് 29,200 രൂപയുമാണ് അടിസ്ഥാനശമ്പളം. പുറമേ ഡിഎയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.നാവികിന് (ഡൊമാസ്റ്റിക് ഡ്യൂട്ടി) പത്താംക്ലാസ് വിജയമാണ് യോഗ്യത. നാവികിന് (ജനറൽ ഡ്യൂട്ടി) മാത്സും സയൻസും ഉൾപ്പെട്ട പ്ലസ്ടു ആണ് യോഗ്യത.
യാന്ത്രികിന് പത്താംക്ലാസ് വിജയവും ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ പവർ) എൻജിനിയറിങ്ങിൽ മൂന്നുവർഷമോ നാലുവർഷമോ ഡിപ്ലോമ ആണ് യോഗ്യത അല്ലെങ്കിൽ പ്ലസ്ടു വിജയവും ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ പവർ) എൻജിനിയറിങ്ങിൽ രണ്ടുവർഷമോ മൂന്നുവർഷമോ ഡിപ്ലോമയും.
2002 ഒന്നിനും 2006 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവരാവണം . ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവും ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://joinindiancoastguard.cdac.in/cgept/ സന്ദർശിക്കുക. സെപ്റ്റംബർ 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
Comments