പട്ന: ബാഗമതി നദിയിൽ ബോട്ട് മറിഞ്ഞ് പത്ത് കുട്ടികളെ കാണാതായി. ബിഹാറിലെ മുസഫർപുരിൽ ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുൾപ്പെടെ മൂപ്പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 20 പേരെ സംഭവ സമയത്ത് തന്നെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിയ്ക്കുകയാണ്.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് പോകുന്ന ബോട്ടാണ് മറിഞ്ഞത്. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
Comments