കാസർഗോട്: കാസർഗോട് മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ. സംഭവത്തിൽ കാസർഗോട് ഉളിയത്തടുക്ക സ്വദേശി കെ. അൻവർ അലി, ചെർക്കള സ്വദേശി മൊയ്തു.ബി എന്നിവരാണ് പിടിയിലായത്. 240 Kg നിരോധിത പുകയില ഉത്പന്നങ്ങൾ ഇവരിൽ നിന്നും കണ്ടെത്തി.
ഇന്ന് പുലച്ചെയാണ് സംഭവം. കാസർഗോട് മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന ഇവരെ സംശയം തോന്നി പരിശോധിച്ചതോടെയാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.
Comments