ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെക്കുറിച്ചുള്ള ഓരോ ചെറിയ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിപ്പോൾ ഒരു ചിത്രമായാലും പുള്ളിയുടെ സാന്നിദ്ധമുള്ള വീഡിയോ ആയാലും.അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. താരത്തിന്റെ ബൈക്കുകളോടുള്ള പ്രേമവും ഏറെ പ്രശസ്തമാണ്.
അടുത്തിടെ താരത്തിന്റെ ഗ്യാരേജിലെ ഒരു വീഡിയോയും വൈറലായിരുന്നു. റാഞ്ചിയിലെ പരിശീലത്തിന് ശേഷം ഒരു യുവക്രിക്കറ്റർക്ക് ക്യാപ്ടൻ കൂൾ ലിഫ്റ്റ് നൽകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.വിന്റേജ് യമഹ ആർഡി 350 എന്ന ബൈക്കിലാണ് താരവും യുവാവും പോകുന്നത്. ഇതിന്റെ വീഡിയോ യുവാവ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പിന്നാലെ നിരവധി സോഷ്യൽ മീഡിയ ഹാൻഡിലിലുകളിലും വീഡിയോ പ്രചരിച്ചു. ധോണി ആദ്യ കാലങ്ങളിൽ വാങ്ങിയ ബൈക്കുകളിലൊന്നും താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ബൈക്കുകളിൽ ഒന്നുമാണ് യമഹ ആർഡി 350.അടുത്തിടെ ധോണിയുടെ യുഎസ്എയിൽ നിന്നുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതിയ വീഡിയോയിൽ ക്ലീൻ ഷേവിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
Nothing to see here. Just #MSDhoni living his best semi retired life and a very lucky young cricketer who got a lift on his #YAMAHA RD350. 🏍️ #Jharkhand #Dhoni #msd #mahi #ranchi pic.twitter.com/EipYkBptsU
— Jharkhand Jatra (@JharkhandJatraa) September 15, 2023
“>
Comments