കോഴിക്കോട്: പേരാമ്പ്രയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 30-ലക്ഷം രൂപ പിടികൂടി. പേരാമ്പ്ര സർക്കിൾ പാർട്ടി ഹൈസ്ക്കൂൾ ജംഗ്ക്ഷനിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ കിഷോർ പാട്ടീൽ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിൽ പണം കടത്തുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ കുറച്ചുകാലമായി വടകരയിലാണ് താമസിക്കുന്നത്. പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.
Comments