തിരുവന്തപുരം: വിഴിഞ്ഞത്ത് മീൻ പിടിക്കുന്നതിനിടെ കട്ടമരം വീണ് മത്സ്യത്തൊഴിലാളി മരിച്ചു. പൊഴിയൂർ സ്വദേശി അരുൾ ദാസ് ആണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് അപകടം. കോവളം ലൈറ്റ് ഹൗസിനു സമീപം കട്ടമരത്തിൽ ഇരുന്നു മീൻ പിടിക്കുന്നതിനിടെയാണ് അപകടം നടന്നത്.
കട്ടമരം മറിഞ്ഞു വീഴുകയും അരുൾ കടലിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് മത്സ്യത്തഴിലാളികളും കോസ്റ്റ്ഗാർഡും സ്ഥലത്തെത്തി ഇദ്ദേഹത്തെ കരയ്ക്കുകയറ്റി. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മേഖലയിൽ നിരന്തരമായി ഇത്തരത്തിൽ അപകടങ്ങൾ നടക്കുന്നതായി മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു.
Comments