ഐഡിബിഐ ബാങ്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 ഒഴിവുകളാണ് ഉള്ളത്. www.idbibank.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 30-ആണ് അവസാന തീയതി. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഒക്ടോബർ 20-നാണ് പരീക്ഷ. 20-നും 25-നും മദ്ധ്യേ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ബിരുദമാണ് യോഗ്യത. എസ്‌സി, എസ്ടി, വിഭാഗത്തിന് അഞ്ച് വർഷവും ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും പിഡബ്ല്യുഡി വിഭാഗത്തിലുള്ളവർക്ക് പത്ത് വർഷവും വിമുക്ത ഭടന്മാർക്ക് അഞ്ച് വർഷവുമാണ് ഇളവുള്ളത്.
ബെംഗളൂരുവിലെ ഐഡിബിഐ മണിപ്പാൽ സ്‌കൂൾ ഓഫ് ബാങ്കിംഗ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് വിജയകരമായി പൂർത്തിയാക്കിയവർക്കാണ് നിയമനം ലഭിക്കുക. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. മൂന്ന് ലക്ഷം രൂപയാണ് ജിഎസ്ടി. 1000 രൂപയാണ് അപേക്ഷാ ഫീസ്.
Comments