വയനാട്: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. മേപ്പാടി ആറാംനമ്പർ പുഴയിൽ കുളിക്കാനിറങ്ങിയ താഴെ അരപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. നാല് സുഹൃത്തുക്കളോടൊപ്പമായിരുന്നു യുവാവ് പുഴയിൽ ഇറങ്ങിയത്. തുടർന്ന് മുങ്ങിപ്പോയ യുവാവിനെ കരയ്ക്ക് കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Comments