സാമ്പത്തിക പ്രതിസന്ധി, 40 കോടി വേണം; പണയംവെച്ച് വായ്പയെടുക്കാൻ കാർഷിക സർവകലാശാല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമ്പത്തിക പ്രതിസന്ധി, 40 കോടി വേണം; പണയംവെച്ച് വായ്പയെടുക്കാൻ കാർഷിക സർവകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 07:23 am IST
FacebookTwitterWhatsAppTelegram

തൃശൂർ: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ കാർഷിക സർവകലാശാല. പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുമാണ് 40 കോടി രൂപ വായ്പ എടുക്കുക. ഇതിനായി പ്രോചാൻസലറായ കൃഷിമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സർവകലാശാല വിസിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

പുതിയ ഡിപ്ലോമ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്‌സുകൾ എന്നിവ ആരംഭിക്കാനും പല ഇനത്തിൽ കുടിശ്ശികയായ പണം കൊടുത്തുതീർക്കാനുമാണ് കാർഷിക സർവകലാശാല 40 കോടി രൂപ വായ്പ എടുക്കുന്നത്. സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഈടുവെച്ച് ബാങ്കിൽ നിന്ന് വായ്പ എടുക്കാനാണ് ശ്രമം. ഭരണ സമിതി ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

ദേശസാൽകൃത ബാങ്കുകളിലോ കേരളാ ബാങ്കിൽ നിന്നോ ആവണം വായ്പ എടുക്കേണ്ടത്. ഇതു സംബന്ധിച്ച് വിസിക്ക് തീരുമാനമെടുക്കാം. പ്രോചാൻസലറായ കൃഷി വകുപ്പ് മന്ത്രിയുമായി ആലോചിച്ച് നടപടികൾസ്വീകരിക്കാൻ നിർദേശിക്കുന്ന ഉത്തരവ് 14ാം തീയതി റജിസ്ട്രാർ പുറത്തിറക്കി. പുതിയ ഡിപ്ലോമ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്‌സുകൾ എന്നിവ ഉയർന്ന ഫീസ് നിരക്കിലാണ് ആരംഭിക്കാൻ ഭരണസമിതി ശുപാർശ ചെയ്തിട്ടുള്ളത്. കൂടാതെ എൻആർഐ, ഇന്റർനാഷണൽ സീറ്റുകൾ എന്നിവക്കും ഉയർന്ന ഫീസ് ഈടാക്കാം. ഇതിനായി സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്യാനായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഈ തീരുമാനങ്ങളും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്ന് വ്യക്തം.

സർവകലാശാല എങ്ങനെ വായ്പ തിരിച്ചടക്കും എന്നതിനെ കുറിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ഇടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഒല്ലൂർ എംഎൽഎയായ മന്ത്രി കെ.രാജൻ സർവകലാശാലയുടെ ഭരണ സമിതി അംഗമാണ്. കൃഷിമന്ത്രി പി.പ്രസാദ് സർവകലാശാല ഭരണത്തിൽ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്ന പരാതിയും ഉണ്ട്. വിസിയുടെ ചുമതല വഹിക്കുന്ന ഡോ.ബി അശോക് കൃഷിവകുപ്പ് സെക്രട്ടറിയും അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മിഷണറുമാണ്. നാലുവർഷമായി പുനസംഘടിപ്പിക്കാത്ത ഭരണസമിതിയാണ് വിവാദ തീരുമാനമെടുത്തിരിക്കുന്നത്.

 

Tags: AgricultureP PRASAD
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies