1990 കശ്മീർ താഴ്‌വരയിൽ ഹിന്ദു പണ്ഡിറ്റുകളുടെ വംശഹത്യയ്‌ക്ക് സാക്ഷിയാകേണ്ടി വന്ന് ബിഎസ്എഫ് ഡിഐജിയുടെ വിഡിയോ പങ്കുവെച്ച് നടൻ അനുപം ഖേർ. ഹുറിയത് ഭീകരരായ യാസിൻ മാലിക്കിനെയും ഫാറൂഖ് അഹമ്മദ് ദാറിനെയും അറസ്റ്റ് ചെയ്ത ബിഎസ്എഫ് ഡിഐജി ജ.കെ. ശർമ്മയുമായുള്ള അനുപം ഖേറിന്റെ സംഭാഷണമാണ് എക്‌സ് അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചത്. കശ്മീരി പണ്ഡിറ്റ് വംശഹത്യയുടെ യാഥാർത്ഥ്യം ചിത്രീകരിച്ച ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിൽ അനുപം ഖേറാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്.
താഴ്വരയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ സമൂഹം നേരിട്ട ക്രൂരതയെക്കുറിച്ചുള്ള മുൻ സൈനികന്റെ വാക്കുകൾ ഇങ്ങനെ; യഥാർത്ഥത്തിൽ സംഭവിച്ചതിനേക്കാൾ തീരെ കുറവാണ് സിനിമയിൽ കാണിച്ചത്. 50 ശതമാനം താഴെ അതിക്രമങ്ങളാണ് കശ്മീരി ഫയൽസിൽ ചിത്രീകരിച്ചത്. കഴിക്കുന്ന ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് ഓടി പോകേണ്ടി വന്നവരുണ്ട്. ബിജെപി നേതാവ് ടിക ലാൽ തപ്ലൂ, ജഡ്ജി നീലകണ്ഠ് ഗഞ്ചു, പത്രപ്രവർത്തകൻ പ്രേം നാഥ് ഭട്ട് തുടങ്ങിയവരുടെ കൊലപാതകങ്ങൾക്ക് ശേഷം ഹിന്ദുക്കളുടെ കൂട്ടപലായനമാണ് ഉണ്ടായത്. അത് തന്നെയാണ് വിഘടനവാദികളുടെ ആവശ്യവും. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഓരോ വീടും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. ഓടി പോകാതെ അവർക്ക് വെറെ മാർഗ്ഗമില്ലായിരുന്നു ബിഎസ്എഫ് മുൻ ഡിഐജി പറഞ്ഞു.
സിനിമ വെറും കെട്ടുകഥയാണെന്ന് ചിലർ വാദിക്കുന്നതായി നടൻ ചൂണ്ടിക്കാട്ടിയപ്പോൾ ബിട്ട കരാട്ടെ എന്ന ഫാറൂഖ് അഹമ്മദ് ദാറിനെയും യാസിൻ മാലിക്കിനെയും താൻ അറസ്റ്റ് ചെയ്ത സംഭവം ശർമ്മ വിവരിച്ചു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനാണ് ഫാറൂഖ് അഹമ്മദ് ദാർ. പണ്ഡിറ്റ് വംശഹത്യയ്‌ക്ക് നേതൃത്വം ഭീകരർക്ക് ധനസഹായം നൽകിയ കേസിൽ തിഹാർ ജയിലിലാണ് യാസിൻ മാലിക്. വിവേക് അഗ്‌നിഹോത്രിയുടെ ‘ദി കശ്മീർ ഫയൽസ്’ കഥയാണെന്ന് ആരോപിക്കുന്ന ആളുകളുടെ മുഖത്ത് അടിയാണ് ശർമ്മയുടെ വെളിപ്പെടുത്തലെന്ന് അനുപം ഖേർ പറഞ്ഞു.
Comments