തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് കുരുക്ക്. മുൻ എംപി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും. കേസിൽ പി.കെ ബിജുവിന് ഉടൻ സമൻസ് നൽകും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായി എംഎൽഎയ്‌ക്കും, മുൻ എംപിയ്‌ക്കും ബന്ധമുണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പി. സതീഷ്‌കുമാറുമായാണ് മുൻ എംപിയ്‌ക്കും, എംഎൽഎയ്‌ക്കും അടുത്ത ബന്ധമുണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചത്.
പേര് പരാമർശിക്കാതെയുള്ള റിമാൻഡ് റിപ്പോർട്ടിൽ മുൻ എംപിയുടെ പങ്കാളിത്തത്തെ കുറിച്ച് കൃത്യമായ സൂചനയുണ്ട്. എന്നാൽ മുൻ എംപി ആരെന്നത് ഇപ്പോഴും ഇഡി റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിൽ കരുവന്നൂർ വായ്പാ തട്ടിപ്പ് കേസിൽ ബിജുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
വടക്കാഞ്ചേരി കേന്ദ്രമാക്കിയായിരുന്നു പി.കെ ബിജു പ്രവർത്തിച്ചിരുന്നത്. കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ, തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവരെ ഇഡി ചെയ്തിരുന്നു. ഇവർക്ക് മുൻ മന്ത്രി എ.സി മൊയ്തീനൊപ്പം പി.കെ ബിജുവുമായും അടുത്ത ബന്ധമുണ്ട്.
അതേസമയം നിരവധി തവണ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരിൽ പലരുടെയും മൊഴികൾ ചില ഉന്നത സിപിഎം നേതാക്കൾക്ക് എതിരാണ്. ഓരോ ഭൂമിയുടെ രേഖകൾ കൊണ്ട് നിരവധി ലോണുകൾ അനുവദിപ്പിക്കാൻ സിപിഎം നേതാക്കളുടെ സമ്മർദ്ദമുണ്ട്. ഇതിനിടെയാണ് പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
Comments