ലക്‌നൗ: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാശി വിശ്വനാഥ് ധാമിന്റെ പ്രധാന കവാടമായ ഗേറ്റ് നമ്പർ നാലിന് സമീപമുള്ള ആരോഗ്യ കേന്ദ്രമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടത്തി.
ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങളെ കുറിച്ചും സജ്ജീകരണങ്ങളെ കുറിച്ചും മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തി. സെപ്റ്റംബർ 23-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി സന്ദർശിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി വാരണാസിയിൽ സന്ദർശനം നടത്തിയത്. ഗഞ്ചാരിയിലെ പുതിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ നടക്കും.
Comments