ലക്നൗ ; യുവതിയെ കഴുത്തറുത്ത് കനാലിൽ തള്ളിയ കൊടും ക്രിമിനൽ ഗൗസമാൻ ഖാനെ പോലീസ് വെടിവച്ച് വീഴ്‌ത്തി .ബൽദിരായ് ഗ്രാമവാസിയായ പെൺകുട്ടി ഡൽഹിയിൽ ജോലി ചെയ്യുന്നതിനിടെ ജയിലിൽ കിടക്കുന്ന ഗുണ്ട ഗൗസമാൻ ഖാനുമായി പ്രണയത്തിലാകുകയായിരുന്നു . അതിനിടെ, ജയിൽ മോചിതനായ ശേഷം പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയും , വിവാഹം മറ്റൊരാളുമായി നിശ്ചയിക്കുകയും ചെയ്തതോടെ ഗൗസമാൻ രോഷാകുലനായി.
കാണാനെന്ന പേരിൽ പെൺകുട്ടിയെ ധൻപത്ഗഞ്ച് ഏരിയയിലെ ഹരോറ ബസാറിലുള്ള കനാലിനരികിലേക്ക് ഗൗസമൻ ഖാൻ വിളിച്ചു വരുത്തി . അവിടെ വെച്ച് ഗൗസമൻ ഖാനും , സഹോദരനും ചേർന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത ശേഷം കനാലിൽ തള്ളുകയായിരുന്നു. എന്നാൽ പെൺകുട്ടി നീന്തി പുറത്തെത്തി . പിന്നീട് ഓടിയെത്തിയ പരിസരവാസികൾ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്.
സംഭവത്തിന് ശേഷം പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പോലീസ് ഗൗസമൻ ഖാന്റെയും സഹോദരന്റെയും ലൊക്കേഷൻ മനസ്സിലാക്കി. പോലീസ് വളഞ്ഞതോടെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. തിരിച്ച് പോലീസ് വെടിയുതിർത്തതോടെ ഇരുവർക്കും പരിക്കേറ്റു . ഇവരെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുൽത്താൻപൂരിലും അയോധ്യയിലും ഇരുവർക്കുമെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.
Comments