കാക്കിയിട്ട ഭീകരർ; കേരളാ പോലീസിൽ ഭീകരബന്ധമുള്ള കൂടുതൽ പേരുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാക്കിയിട്ട ഭീകരർ; കേരളാ പോലീസിൽ ഭീകരബന്ധമുള്ള കൂടുതൽ പേരുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 12:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളാ പോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പേരുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന പോലീസ് ഉദ്യോഗസ്ഥർ സർവീസിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് – പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന പോലീസുകാരുടെ വിവരങ്ങളാണ് കേന്ദ്ര ഐബി ശേഖരിച്ചത്. വിവരങ്ങൾ ചോർത്തുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഐബി നിർദ്ദേശിച്ചു. കേരളാ പോലീസിന്റെ സൈബർ സെല്ലുകളിൽ ഉള്ളവരും ഐബിയുടെ നിരീക്ഷണത്തിലാണ്.

2016 മുതൽ പോലീസിലെ സൈബർ – വയർലെസ് – സ്പെഷ്യൽ ബ്രാഞ്ച് – ലോ- ആൻഡ് ഓർഡർ വിഭാഗങ്ങളിലെല്ലാം തന്ത്ര പ്രധാന ചുമതലകൾ വഹിച്ചിരുന്നവരുടെ വിവരങ്ങൾ കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ശേഖരിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളെക്കാൾ പോലീസ് – പിഎഫ്ഐ ബന്ധങ്ങളുള്ളത് കേരളാ പോലീസിലാണ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 873 പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എൻഐഎ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു.

രാഷ്‌ട്രീയ പ്രവർത്തകരുടെ വിവര ശേഖരണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ആർഎസ്എസ് കാര്യകർത്താക്കളുടെ വിവരങ്ങൾ പിഎഫ്ഐയ്‌ക്ക് ചേർത്തി നൽകിയ ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ അനസിനെ 2022 ഫെബ്രുവരിയിൽ പിരിച്ചുവിട്ടിരുന്നു. വിവരങ്ങൾ ചോർത്തിയതിന്  മൂന്നാർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ സ്ഥലം മാറ്റിയിട്ടുണ്ട്. പിഎഫ്ഐ ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്ത കാലടി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ -സിഎ സിയാദിനെ സസ്പെൻഡ് ചെയ്തതും കഴിഞ്ഞ വർഷമാണ്. ചില ഉദ്യോഗസ്ഥരും മതഭീകര ആശയങ്ങൾ പ്രചരിപ്പിച്ച സംഭവങ്ങളുണ്ടായിരുന്നു. പോലീസിൽ ഭീകരവാദ ആശയക്കാർ നുഴഞ്ഞു കയറിയതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു പിഎഫ്ഐ യ്‌ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ് റിജുമോന്റെ സസ്പെൻഷൻ.

കഴിഞ്ഞ ദിവസമായിരുന്നു ഭീകരബന്ധം കണ്ടെത്തിയ സൈബർ സെൽ എസ്‌ഐയ്‌ക്ക് സസ്പെൻഷൻ ലഭിച്ചത്.  അതീവ രഹസ്യമായ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എൻഐഎയുടെ നിർദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെൻഡ് ചെയ്തത്. നിരോധിത സംഘടനയായ പിഎഫ്‌ഐയ്‌ക്ക് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ ഇയാൾ ചോർത്തി നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരൻ താരിഷ് റഹ്‌മാനാണ് വിവരങ്ങൾ കൈമാറിയത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തുകയും ചെയ്തു. തുടർന്ന് എൻഐഎ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

Tags: PFIISISKerala Policeintelligence bureau
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies