തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് നിരത്തിലിറങ്ങി; ഇന്ധന സെൽ വികസിപ്പിച്ചത് ടാറ്റ മോട്ടേഴ്‌സും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് നിരത്തിലിറങ്ങി; ഇന്ധന സെൽ വികസിപ്പിച്ചത് ടാറ്റ മോട്ടേഴ്‌സും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 02:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടുന്ന ബസിന്റെ ഫ്‌ളാഗ് ഓഫ് പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി നിർവഹിച്ചു. ഗതാഗതരംഗം പ്രകൃതി സൗഹൃദമാകുന്നതിന്റെ സുപ്രധാന ചുവടുവെപ്പാണ് ഹൈഡ്രജൻ ഫ്യുവൽ സെലിലൂടെ രാജ്യം കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഹൈഡ്രജൻ ഉൽപ്പാദനത്തിലും കയറ്റുമതിയിലും ആഗോള ചാമ്പ്യനാകാൻ ഭാരതം ഒരുങ്ങുകയാണ്. ഹൈഡ്രജന്റെ ആഗോള ആവശ്യം 2050-ഓടെ ഏഴ് ഇരട്ടിയായി 500-800 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര വശ്യം നാലിരട്ടി വർദ്ധിച്ച് 6 ദശലക്ഷം ടണ്ണിൽ നിന്ന് 28 ദശലക്ഷം ടണ്ണായി ഉയരുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ടാറ്റ മോട്ടോഴ്‌സും സംയുക്തമായാണ് ബസുകളിലേക്കാവശ്യമായ ഇന്ധന സെൽ വികസിപ്പിച്ചത്.

പുനരുപയോഗ ഊർജ്ജ സ്രോതസ്സിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജനാണ് ബസുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ടെക്‌നോളജിയിൽ പ്രവർത്തിപ്പിക്കുന്ന 15 ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കുക. ബസുകളുടെ പരീക്ഷണ നിരീക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ പവർത്തിക്കുന്നുണ്ട്. ഡൽഹി, ഹരിയാന, ഉത്തരപ്രദേശ് എന്നിവിടങ്ങളിലാണ് പരീക്ഷണ സർവീസ് നടത്തുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫരീദാബാദിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കാമ്പസിൽ ഇന്ധനം നിറയ്‌ക്കുന്നതിനുള്ള അത്യാധുനിക സംവിധാനം ഒരുക്കിയിട്ടുണ്ട്.

സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണത്തിലൂടെയാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. 3 ലക്ഷം കിലോമീറ്ററാണ് ഒരു ബസിന്റെ പരീക്ഷണ കാലേയളവ്. ഡീസൽ ബസുകൾക്ക് ലിറ്ററിന് 2.5-3 കിലോമീറ്ററാണ് ഇന്ധന ക്ഷമത. എന്നാൽ ഒരു കിലോഗ്രാം ഹൈഡ്രജന്റെ ഇന്ധനക്ഷമത ഏകദേശം 12 കിലോമീറ്ററാണ്.

Tags: hydrogen fuel cell bus
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies