മഹാരാഷ്ട്രയിലെ സാവിത്രി നദിയില്‍ വീണ തെരുവ് നായയെ ചീങ്കണ്ണികള്‍ രക്ഷിക്കിന്നൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. journal of Threatened Taxa എന്ന പേജില്‍ വന്നൊരു ഫോട്ടോ ഫീച്ചറാണ് ഇതിന് ആധാരം.
ഒരു കൂട്ടം നായ്ക്കള്‍ അക്രമിക്കാന്‍ ഓടിച്ച ഒരു തെരുവ് നായ അതില്‍ നിന് രക്ഷപ്പെടാനാണ് നദിയിലേക്ക് ഇറങ്ങിയത്.എന്നാല്‍ ചീങ്കണികള്‍ പതിയിരിക്കുന്ന കാര്യം നായ ശ്രദ്ധിച്ചില്ല. മൂന്ന് ചീങ്കണ്ണികളാണ് കരയ്ക്ക് സമീപം നദിയിലുണ്ടായിരുന്നത്.
എന്നാല്‍ നായയെ ആഹാരമാക്കാന്‍ ശ്രമിക്കാതിരുന്ന ആ ഭീമാകാരറായ ചീങ്കണ്ണികള്‍ തെരുവ് നായയെ വെള്ളത്തില്‍ നിന്ന് കരയ്ക്ക് കയറ്റുകയായിരുന്നു. ഈ മുതലകള്‍ യഥാര്‍ത്ഥത്തില്‍ നായയെ മൂക്കുകൊണ്ട് സ്പര്‍ശിക്കുകയും അതിനെ നക്കി തുടയ്ക്കുകയും ചെയ്തുവെന്നും അവര്‍ ഫീച്ചറില്‍ പറയുന്നു.
ഇതിന്റെ ഓരോ നിമിഷങ്ങളുമാണ് ഫോട്ടോ ഫീച്ചറായി പങ്കുവച്ചിരിക്കുന്നത്. ചീങ്കണ്ണികള്ക്കുണ്ടായ സഹതാപം എന്ത് കാരണത്താലാണെന്നുള്ള കാര്യം വിചിത്രമാണെന്ന് ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു. സാധാരണയായി നദിയിലിറങ്ങുന്ന ഏതൊരു ജീവിയെയും അക്രമിക്കുന്ന പ്രകൃതക്കാരാണ് ഇവിടുത്തെ ചീങ്കണ്ണികള്‍ എന്നാണ് ചരിത്രം പറയുന്നത്.