ന്യൂഡൽഹി: വാട്സആപ്പ് ചാനലിൽ 5 ദശലക്ഷം ഫോളോവേഴ്സ് കവിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരാഴ്ചകൊണ്ടാണ് പ്രധാനമന്ത്രിയുടെ ചാനലിൽ ഇത്രയധികം ഫോളോവേഴ്സ് എത്തിയത്. സന്തോഷവാർത്ത വാട്സആപ്പ് ചാനൽ വഴിയാണ് അദ്ദേഹം ജനങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ…
50 ലക്ഷംപേരടങ്ങുന്ന ഒരു വലിയ കുടുംബമായി നമ്മൾ മാറിയിരിക്കുന്നു. എന്റെ വാട്സആപ്പ് ചാനലിലേയ്ക്ക് എത്തിയ എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയ്ക്ക് നന്ദി. വാട്സആപ്പ് ചാനൽ വഴി നമ്മൾ ഇനിയും സംഭാഷണങ്ങൾ തുടരും. വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ തുടർന്നും ഈ മാദ്ധ്യമത്തിലൂടെ പങ്കുവെയ്ക്കപ്പെടും. എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ
നിലവിൽ, വാട്സആപ്പ് ചാനലിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോകനേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 20നാണ് പ്രധാനമന്ത്രി വാട്സആപ്പ് ചാനൽ ആരംഭിച്ചത്. ഒരു ദിവസം മാത്രം ഒരു ദശലക്ഷം ഫോളോവേഴിസിനെയാണ് അദ്ദേഹത്തിന്റെ ചാനലിന് ലഭിച്ചത്.