കൊല്ലം: ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴഞ്ചേരി വള്ളിക്കോട് വാഴമൂട്ടം സ്വദേശി അനിൽകുമാർ എന്ന വിഷ്ണുവാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ബസിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്നതിനിടെയായിരുന്നു അറസ്റ്റ്.
രാവിലെ തെങ്കാശിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് കഞ്ചാവ് എത്തിച്ച ശേഷം പത്തനംതിട്ടയിലെ വ്യാപാരിക്ക് കൈമാറാനായിരുന്നു പദ്ധതി. പ്രതിഫലമായി 10,000 രൂപയാണ് വ്യാപാരി യുവാവിന് നൽകാൻ തീരുമാനിച്ചിരുന്നത്. വ്യാപാരിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇൻസ്പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വെച്ചാണ് പ്രതിയെ പിടിക്കൂടിയത്.