ജന്തുലോകത്തിലെ കൗതുകങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്. വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾ പ്രകടമാകുന്ന കാഴ്ചകളും അപകടത്തിൽ അകപെട്ട മൃഗങ്ങളെ മനുഷ്യർ രക്ഷിക്കുന്ന കാഴ്ചകളും നേരെ തിരിച്ചുള്ള കാഴ്ചകളും നാം സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്തമാർന്ന സംഭവമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.
വീട്ടിൽ ഒളിഞ്ഞു നോക്കാൻ വന്ന ഒരു അതിഥിയെ രണ്ട് യുവാക്കൾ ചേർന്ന് കൈയ്യോടെ പൊക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പക്ഷേ ഒളിഞ്ഞു നോക്കിയ അതിഥി ഒരു കൂറ്റൻ പെരുമ്പാമ്പാണെന്നു മാത്രം. ഒരു അപ്പാർട്ട്‌മെന്റിന്റെ ജനൽ അഴിക്കുള്ളിൽ അകപ്പെട്ടു കിടക്കുന്ന പെരുമ്പാമ്പിനെയും പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്ന രണ്ട് യുവാക്കളെയും വീഡിയോയിൽ കാണാം. മഹാരാഷ്‌ട്രയിലാണ് സംഭവം. ജനൽ കമ്പിയിൽ കുടുങ്ങി പോയ പെരുമ്പാമ്പ് ജീവനു വേണ്ടി പൊരുതുമ്പോൾ രക്ഷകരായി രണ്ട് യുവാക്കളാണ് എത്തിയത്. യുവാക്കൾ അതി സാഹസികമായി പാമ്പിനെ അഴിക്കിടയിൽ നിന്നും പുറത്തെടുക്കുന്ന കാഴ്ച നിമിഷ നേരം കൊണ്ട് നിരവധി ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് യുവാക്കളെ പ്രശംസിച്ച് രംഗത്തെത്തിയത്.
A huge snake was spotted at a Thane Building, it was rescued by two brave persons, rescue video. 👇. #thane #mumbai pic.twitter.com/j2ZWrs9mR9
— Sneha (@QueenofThane) September 25, 2023
“>