കലം മുഴുവൻ കറുത്ത വറ്റാണ്; സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയ കാരണഭൂതൻ പിണറായി; കള്ളപ്പണക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്: കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലം മുഴുവൻ കറുത്ത വറ്റാണ്; സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയ കാരണഭൂതൻ പിണറായി; കള്ളപ്പണക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 09:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പടക്കമുള്ള സഹകരണ ബാങ്കുകളിലെ അഴിമതി കഥകളിൽ ന്യായീകരണ ക്യാപ്സൂൾ ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘ഒരു കറുത്ത വറ്റ് കിട്ടിയെന്ന് കരുതി ചോറ് മുഴുവൻ മോശമാകുമോ? അതുകളഞ്ഞ് ബാക്കി ചോറ് കഴിക്കണം’ എന്നായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണത്തെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി. ഈ പ്രസ്താവനെയാണ് കടുത്ത ഭാഷയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചിരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയതിന്റെ കാരണഭൂതൻ പിണറായി ആണെന്ന് സുരേന്ദ്രൻ തുറന്നടിച്ചു.

‘കലം മുഴുവൻ കറുത്ത വറ്റാണ് കാണാനുള്ളത് പിണറായി വിജയൻ. ഈ മഹാപ്രസ്ഥാനത്തെ അതായത് സഹകരണപ്രസ്ഥാനത്തെ താങ്കളാണ് ഈ നിലയിലാക്കിയത്. നോട്ടു നിരോധന കാലത്ത് രാജ്ഭവനിലേക്ക് താങ്കൾ നടത്തിയ മാർച്ചുണ്ടല്ലോ അത് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കെ. വൈ.സി വേണമെന്ന് കേന്ദ്രം പറഞ്ഞപ്പോൾ താങ്കൾ അതിനെ എതിർത്തു. ഇപ്പോൾ പൊതു സോഫ്റ്റ്‌വെയർ വേണമെന്നതിനേയും താങ്കൾ എതിർക്കുന്നു. കള്ളപ്പണക്കാർക്കുവേണ്ടിയാണ് താങ്കൾ എപ്പോഴും പോരാടുന്നത്’.

‘അരവിന്ദാക്ഷനോടൊപ്പമല്ല എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവരോടൊപ്പം നിൽക്കുമെന്നായിരുന്നു താങ്കളും പാർട്ടിയും പറയേണ്ടിയിരുന്നത്. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചത് അദാനിയും അംബാനിയും കോർപ്പറേറ്റ് ഭീമന്മാരുമല്ല. പാവപ്പെട്ട കർഷകരും പെൻഷൻകാരും പിന്നെ നിത്യക്കൂലിക്കാരുമായിരുന്നെന്ന് താങ്കൾ ഓർക്കണമായിരുന്നു. ഇന്നിപ്പോൾ കേരളമാകെ സഹകരണബാങ്കുകളിലെ നിക്ഷേപകർ പണം പിൻവലിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിന് ഇഡിയോ ബിജെപിയോ കാരണക്കാരല്ല. ഇതിനെല്ലാം കാരണഭൂതൻ താങ്കൾ തന്നെയെന്ന് കാലം വിധിയെഴുതുകയാണ് കേരളത്തിൽ’-കെ.സുരേന്ദ്രൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: K SurendranPinarayi Vijayankaruvannoor bank
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies