ന്യൂഡൽഹി:ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ വെങ്കലം കരസ്ഥമാക്കിയ അനുഷ് അഗർവാലയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.
‘ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ വെങ്കല മെഡൽ നേടിയതിന് അനുഷ് അഗർവാലയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കഴിവും അർപ്പണബോധവും പ്രശംസനീയമാണ്. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിലും വിജയം കൈവരിക്കട്ടെയെന്ന് ആശംസിക്കുന്നു’. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
അശ്വാഭ്യാസത്തിൽ ഇന്ത്യയ്ക്കായി ആദ്യ വ്യക്തിഗത മെഡൽ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് അനുഷ് അഗർവാല്ല. ഡ്രസ്സാഷ് വ്യക്തിഗത ഇനത്തിലാണ് അനുഷ് അഗർവാല ഇന്ത്യയ്ക്കായി വെങ്കലം നേടിയത്.