ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ആറാം ദിനം ഏഴാം സ്വർണത്തോടെ മെഡൽ വേട്ടയ്‌ക്ക് തുടക്കമിട്ട ഇന്ത്യൻ ഷൂട്ടേഴ്‌സിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് അദ്ദേഹം താരങ്ങളെ പ്രശംസിച്ചത്. 31 മെഡലോടെ നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം.
പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3പി ടീമിനത്തിൽ ലോക റെക്കോഡ് ദേദിച്ച് സ്വർണം നേടിയ താരങ്ങൾക്കും വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീമിനത്തിൽ വെള്ളി നേടിയ ഇഷ സിംഗ്, ദിവ്യ സുബ്ബരാജു, പലക് എന്നിവരടങ്ങിയ ടീമിനുമാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. താരങ്ങളുടെ വിജയം കായിക ലോകത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന നിരവധി പ്രതിഭകൾക്ക് പ്രചോദനമാകും അസാധാരണമായ നിശ്ചയദാർഢ്യവും ടീം വർക്കുമാണ് അവർ പ്രകടിപ്പിച്ചത്-പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Another medal in Shooting at the Asian Games!
Congratulations to Divya Thadigol, Esha Singh and Palak on winning a Silver Medal in the 10m Air Pistol Women’s team event. Best wishes to them for their future endeavours. Their success will motivate several upcoming sportspersons. pic.twitter.com/clQrQMgbpE
— Narendra Modi (@narendramodi) September 29, 2023
“>
A stupendous win, prestigious Gold and a world record! Congratulations to @KusaleSwapnil, Aishwary Pratap Singh Tomar and Akhil Sheoran for emerging victorious in the Men’s 50m Rifle 3Ps team event at the Asian Games. They have shown exceptional determination and teamwork. pic.twitter.com/xhuMQUHKZ3
— Narendra Modi (@narendramodi) September 29, 2023
“>
ഐശ്വര്യ പ്രതാപ് സിംഗ് തോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷെറോൻഎന്നിവരാടങ്ങിയ ടീമാണ് പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3പി ടീമിനത്തിൽ സ്വർണം ഇന്ത്യക്കായി സമ്മാനിച്ചത്. 1769 പോയിന്റോടെയാണ് യു.എസ്.എയുടെ റെക്കോഡ് മറികടന്നത്. ചൈനയെ ബഹുദൂരം പിന്നാലാക്കിയാണ് സുവർണ നേട്ടം. കൊറിയക്കാണ് ഈ വിഭാഗത്തിൽ വെങ്കലം.