ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 ഒക്ടോബർ 1 മുതൽ ഒക്ടോബർ 7 വരെയുള്ള (1199 കന്നി 15 - കന്നി 21)വരെയുള്ള ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 ഒക്ടോബർ 1 മുതൽ ഒക്ടോബർ 7 വരെയുള്ള (1199 കന്നി 15 – കന്നി 21)വരെയുള്ള ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 05:19 pm IST
FacebookTwitterWhatsAppTelegram

സമ്പൂർണ്ണ വാരഫലം – 2023 ഒക്ടോബർ 1 മുതൽ ഒക്ടോബർ 7 വരെയുള്ള (1199 കന്നി 15 – കന്നി 21 )വരെ

ഈ വാരത്തിൽ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിര്യം, പുണർതം, തിരുവാതിര നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും.

ശ്രദ്ധിക്കുക: വാര/മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില വിശകലനം ചെയ്ത് യോഗങ്ങളും അനുസരിച്ചു ദശാപഹാരവും കൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ അനുകൂല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, പ്രതികൂല സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
പുതിയ ഒരു ആത്മബന്ധം ഉടലെടുക്കും. കുടുംബത്തിൽ പൊതുവിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. തൊഴിൽ സ്ഥലങ്ങളിൽ വിചാരിക്കാത്ത പ്രശ്നങ്ങൾ രൂക്ഷമാകുകയും അതിനെത്തുടർന്ന് ഉണ്ടായേക്കാവുന്ന ചർച്ചകൾക്ക് പൂർണ്ണത കൈവരാത്ത അവസ്ഥ നേരിട്ടേക്കാം. എന്നാൽ പദ്ധതി ആസൂത്രണങ്ങളിൽ വിജയിച്ചതിനാൽ അധികൃതരുടെ പ്രീതി നേടും. കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകാൻ സാധ്യത.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം
അനാവശ്യ ചിലവുകൾ നിയന്ത്രിക്കേണ്ടി വന്നേക്കും. വളരെക്കാലമായി ഉള്ള രോഗങ്ങൾക്ക് ശമനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാൻ അവസരം വന്നു ചേർന്നേക്കും. തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം ഒക്കെയും വന്നു ചേരുന്ന നല്ല ഒരു വാരം ആയിരിക്കും. എന്നിരുന്നാലും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗം കാണുന്നു. പുതിയകരാർ ജോലികളിൽ ഒപ്പു വയ്‌ക്കുവാൻ അവസരം ചേരും. ആടയാഭരണയലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടായേക്കാം. അനാവശ്യ കൂട്ടുകെട്ടുകളിൽ ധനനഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കുക. ഭക്ഷണ സുഖം ഉണ്ടാകും. നിനച്ചിരിക്കാത്ത സമ്മാനങ്ങൾ ലഭിക്കാൻ സാധ്യത ഉണ്ട്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
നഷ്ടപെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കും. വ്യാപാര വിപണന രംഗങ്ങളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. പുണ്യ പാവന ദേശങ്ങളിൽ തീർത്ഥങ്ങളിൽ മഹാക്ഷേത്രങ്ങളിൽ ഒക്കെ സന്ദർശനം നടത്തുവാൻ യോഗം ഉള്ള വാരം ആണ്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകാൻ സാധ്യത.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഉദരരോഗഗ്രസ്തർ ജാഗ്രത പുലർത്തേണ്ട കാലമാണ്. തൊഴിൽ വിജയം, സാമ്പത്തിക ലാഭം, കീർത്തി ഒക്കെയും ഉണ്ടായേക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും, അതിനു നേതൃത്വം നൽകുവാനും യോഗം ഉണ്ട്. ദമ്പതികളിൽ ഐക്യം അനുഭവപ്പെടും. ഈശ്വരാധീനം വർദ്ധിക്കുകയും മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ഞൊടിയിടയിൽ നടക്കുകയും ചെയുന്ന കാലവും ആണ്. ആയതിനാൽ മനസ്സിൽ ഉചിതമായ കാര്യങ്ങൾ മാത്രം വിചാരിക്കുക.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
സാമ്പത്തികമായ ജാഗ്രത പുലർത്തേണ്ട കാലം ആണ്. പണം, ചെക്ക് മുതലായവ കൈകാര്യം ചെയ്യുമ്പോൾ ചതിപറ്റാതെയിരിക്കുവാൻ വളരെ ശ്രദ്ധിക്കുക. വാദി പ്രതിയാക്കുന്ന സമയം ആണ്. കോടതി വ്യവഹാരങ്ങളിൽ പരാജയം ജയിൽ ശിക്ഷ ഒക്കെയും ഉണ്ടായേക്കാം. ബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യാസവും കലഹവും ഉണ്ടായേക്കാം. എന്നിരുന്നാലും, സർക്കാർ ജോലി ചെയ്യുന്നവർക്ക് അനുകൂല കാലം ആയിരിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
വാഹനഭാഗ്യം, ധനനേട്ടം ഒക്കെയും ഉണ്ടായേക്കാം. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ കേസുവഴക്കുകൾ ഒക്കെയും ഉണ്ടായേക്കാം. മത്സര പരീക്ഷകളിൽ ശോഭിക്കാൻ സാധ്യത. ആധ്യാത്മിക ചിന്തകൾ വർദ്ധിക്കും. ചില രോഗങ്ങൾ മൂർച്ഛിക്കാൻ സാധ്യത. ദൈവാധീനം ഉണ്ടാകുന്ന സമയം ആയതിനാൽ പല പ്രശ്നങ്ങളിൽ നിന്നും തലനാരിഴക്ക് രക്ഷപെടും. അനാവശ്യ ബന്ധങ്ങൾ അപമാനത്തിനു ഇടവരുത്തും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഏറ്റെടുത്ത പ്രവർത്തികൾ ഉത്തരവാദിത്തത്തോടെ വിജയത്തിൽ എത്തിക്കാൻ സാധിക്കുന്ന വാരമാണ്. തൃപ്തികരമായ ആരോഗ്യനില ആയിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന അനിശ്ചിത്വതം മാറി സാമ്പത്തിക ലാഭം ഉണ്ടാകും. പ്രേമകാര്യങ്ങളിൽ വിജയം നേടും. ബന്ധുജനങ്ങളായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ട്. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കുന്നതായി അനുഭവപ്പെട്ടേക്കാം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ദമ്പതികൾ ഐക്യവും ദാമ്പത്യത്തിൽ സമാധാനവും ഉണ്ടാകും. എവിടെയും മാന്യത, മനസുഖം ഒക്കെയും അനുഭവപ്പെടും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കുക. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം അഥവാ സ്ഥാനമാറ്റം ഉണ്ടായേക്കാം. വിശേഷപ്പെട്ട സന്തോഷ മുഹൂർത്തങ്ങളിൽ പങ്കുചേരുവാൻ അവസരം ഉണ്ടായേക്കാം. ശത്രുഹാനി, മറ്റു ഭാഗ്യാനുഭവങ്ങൾ ഒക്കെയും അനുഭവത്തിൽ വന്നേക്കാം.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആകുകയും സാമ്പത്തിക ലാഭം ഉണ്ടാകാൻ യോഗം ഉണ്ടെങ്കിലും ക്ഷമാശീലം ഗുണം ചെയുന്ന വാരമായിരിക്കും. ബന്ധുജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കുക. ദമ്പതികൾ ഐക്യത കുറവ് വന്നേക്കാം. കുടുംബ ജീവിതത്തിൽ സ്വസ്ഥത കുറയുന്നതായി അനുഭവപ്പെടും. ജലസംബന്ധിയായ തൊഴിൽ ചെയ്യുന്നവർ അപകടങ്ങൾ ഉണ്ടാകാതെ ജാഗ്രത പുലർത്തുക. വാത – ഉദരരോഗങ്ങൾ ഉള്ളവർ ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
വരവ് ചിലവുകൾ തുല്യമായി അനുഭവപ്പെടും. വിചാരിച്ച രീതിയിൽ അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കാത്തതിനാൽ ചെയ്യുന്ന ഉദ്യോഗം ഉപേക്ഷിക്കുവാൻ സാധ്യത ഉണ്ട്. മനശാന്തി കുറയുന്ന കാലം ആണ്. ദുസ്വപ്നങ്ങൾ കണ്ടേക്കാം. സൽസുഹൃത്തുക്കൾ ഉണ്ടാകുകയും ഭക്ഷണസുഖം ലഭിക്കുകയും ചെയ്യും. യാത്രാക്ലേശം കുറയുകയും കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തേക്കാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
കോടതി സംബന്ധമായ വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടും. സ്ത്രീകളുമായി അടുത്തിടപഴകുവാൻ അവസരം ലഭിക്കും. ഉന്നത സ്ഥാനലബ്ധിയും ധനലാഭവും പ്രതീക്ഷിക്കാം. എന്നിരുന്നാലും ഭക്ഷ്യ വിഷ ബാധ ഏൽക്കാതെ സൂക്ഷിക്കുക. തൊഴിൽ ഇടങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ തത്വത്തിൽ കൈകാര്യം ചെയ്യുക.നേത്ര രോഗങ്ങൾ ഉള്ളവർ സൂക്ഷിക്കുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം. ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies