കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്. കഴിഞ്ഞ വർഷമാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
ഇന്ന് ഉച്ചയോടെ വാകത്താനം പള്ളിയ്ക്ക് സമീപം ഉദിക്കൽ പാലത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പാലത്തിൽ നിന്ന് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.