ലഹരി മാഫിയ ഒളിപ്പിച്ച വൻ മയക്കുമരുന്ന് ശേഖരം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് കണ്ടെത്തിയ സംഭവം; കസ്റ്റംസ് ചീഫ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരി മാഫിയ ഒളിപ്പിച്ച വൻ മയക്കുമരുന്ന് ശേഖരം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് കണ്ടെത്തിയ സംഭവം; കസ്റ്റംസ് ചീഫ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 08:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലഹരി മാഫിയ ഒളിപ്പിച്ച വൻ മയക്കുമരുന്ന് ശേഖരം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കസ്റ്റംസ് ചീഫ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ദ്വീപുകളിൽ നടത്തിയ പരിശോധനയുടെയും, ലഹരി വസ്തുക്കൾ കണ്ടെത്തിയതിന്റെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ ചീഫ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്.

ലഹരി മാഫിയ സംഘങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൊളിപ്പിച്ചത് ആയിരം കിലോയിലധികം മെതാഫെറ്റമിനാണെന്നാണ് സൂചന. എന്നാൽ ഒളിപ്പിച്ച ലഹരി വസ്തുക്കളിൽ ചെറിയൊരു ഭാഗം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. ലഹരിശേഖരം മുഴുവനായും കണ്ടെത്തുക അസാധ്യമാണെന്നാണ് കസ്റ്റംസ് റിപ്പോർട്ട്.

2019 സെപ്റ്റംബറിൽ കാർ നിക്കോബാർ കടൽ തീരത്ത് കോസ്റ്റ് ഗാർഡ് – നാവിക സേന വിഭാഗങ്ങൾ വളഞ്ഞപ്പോൾ മ്യാൻമർ ലഹരിക്കടത്ത് സംഘം മുക്കിയ കപ്പലിൽ നിന്ന് മയക്കുമരുന്ന് പാക്കറ്റുകൾ ആൻഡമാൻ നിക്കോബാർ തീരത്തേക്ക് അടിയുകയായിരുന്നു. വായു കടക്കാത്ത ബോക്സുകളിലാക്കിയ മയക്കുമരുന്ന് ലഹരി സംഘങ്ങൾ തന്നെ പിന്നീട് ഒളിപ്പിക്കുകയായിരുന്നു.

പിന്നീട് തദ്ദേശവാസികൾക്കും ബോക്സുകൾ ലഭിച്ചു. കോടികൾ ലഭിക്കുന്ന മയക്കുമരുന്നാണ് കിട്ടിയതെന്നറിഞ്ഞതോടെ വിൽപ്പനയിലേക്ക് തിരിയാൻ ശ്രമിച്ച ദ്വീപ് വാസികളെ ഇവിടെയെത്തിയ കസ്റ്റംസ് – എക്സൈസ് സംഘങ്ങൾ ബോധവൽക്കരിച്ചിരുന്നു. തുടർന്ന് പലരും കളക്ടർക്ക് മുന്നിൽ തങ്ങൾക്ക് ലഭിച്ച മയക്കുമരുന്ന് പൊതികൾ സറണ്ടർ ചെയ്ത് നിയമനടപടികളിൽ നിന്ന് ഒഴിവായിരുന്നു. ലഹരിക്കേസിൽ തുടരന്വേഷണത്തിനായിവീണ്ടും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം വിണ്ടും കാർ നിക്കോബാർ ദ്വീപുകളിലേക്ക് തിരിക്കുന്നുണ്ട്. കാർ നിക്കോബാർ ദ്വീപിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് സംഘവും ചീഫ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

ചൈനീസ് തേയിലയെന്ന് രേഖപ്പെടുത്തിയ പാക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് കടത്തിയത്. ആൻഡമാൻ വഴി ഇന്ത്യയിലെ വൻ നഗരങ്ങളിലേക്കും ലഹരിക്കടത്ത് തുടർന്നേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കസ്റ്റംസ് – എക്സൈസ് വിഭാഗങ്ങൾ ജാഗ്രത തുടരുന്നുണ്ട്.

Tags: Andaman Nicobar
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies