ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഒക്ടോബർ എട്ടിന് തുടക്കം. നിരവധി ഡീലുകളും ഇളവുകളും ഓഫറുകളുമാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13 അടിസ്ഥാന വേരിയന്റ് എക്കാലത്തെയും കുറഞ്ഞ നിരക്കായ 40,000 രൂപയിൽ താഴെ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ 128 ജിബി മോഡൽ ആമസോണിൽ വിറ്റഴിക്കുന്നത് 52,499 രൂപയ്‌ക്കാണ്. ഔദ്യോഗികമായി ഡീൽ പ്രൈസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബാങ്ക് കിഴിവ്, എക്‌സേഞ്ച് ഓഫർ എന്നിവയ്‌ക്ക് ശേഷമാകും 40,000 രൂപയിൽ താഴെ ഫോൺ ലഭ്യമാകുക.
ഐഫോൺ 13 സീരീസ് 2021-ലാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. അന്ന് 79,900 രൂപയായിരുന്നു പ്രാരംഭ വില. എന്നാൽ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതിന് പിന്നാലെ ഐഫോൺ 13ന്റെ വില 59,900 രൂപയായി കുറച്ചിരുന്നു. എസ്ബിഐ ബാങ്ക് ഡെബിറ്റ്-ക്രെഡിറ്റ് ഉപയോക്താക്കൾക്ക് പരമാവധി 1,500 രൂപയുടെ കിഴിവ് വരെ ലഭ്യമാകും.
കൂടാതെ മറ്റ് മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് ഉണ്ടാകും. അലക്‌സ, ഫയർ, ടിവി, കിൻഡിൽ എന്നിവയ്‌ക്ക് 55 ശതമാനം വരെയും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ എന്നിവയ്‌ക്ക് 75 ശതമാനം കിഴിവ് ലഭിക്കുന്നതായിരിക്കും.