മുംബൈ: വൈസ് അഡ്മിറൽ തരുൺ സോബ്തി ഇന്ത്യൻ നാവികസേന ഉപമേധാവിയായി ചുമതലയേറ്റു. വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്രുവിൽ നിന്നുമാണ് തരുൺ സോബ്തി ചുമതലയേറ്റെടുത്തത്.
ഇന്ത്യൻ നാവികസേനയുടെ വിവിധ കമാൻഡുകളും സ്റ്റാഫ് സ്ഥാനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ് 35 വർഷത്തെ അനുഭവപരിചയമുള്ള വൈസ് അഡ്മിറൽ സോബ്തി. ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ സോബ്തി കമാന്റ് ചെയ്തിട്ടുണ്ട്.
മാത്രമല്ല 2019 ഏഴിമല നാവിക അക്കാദമിയുടെ ഡെപ്യൂട്ടി കമാന്റായും, കിഴക്കൻ നാവിക കമാന്റിന്റെ ഫ്ളാഗ് ഓഫീസറായും തരുൺ സോബ്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.