മുംബൈ: വിമാനത്താവളത്തിലെ വാഹനപരിശോധനയ്‌ക്കിടെ കാർ ഇടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ചെക്ക്‌പോസ്റ്റിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ രാഹുൽ ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവറെയും ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നാലുപേരെയും സഹാർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.